Flash News

6/recent/ticker-posts

മുസ്ലിം യുവാക്കളെ പോലീസ് കെട്ടിയിട്ട് തല്ലിയ സംഭവം; ആര് അധികാരം നൽകിയെന്ന് സുപ്രീം കോടതി

Views

ന്യൂദൽഹി- മുസ്ലിം യുവാക്കളെ തൂണിൽ കെട്ടിയിട്ട്
തല്ലിയ ഗുജറാത്ത് പോലീസിൻ്റെ നടപടിയെ
വിമർശിച്ച് സുപ്രീംകോടതി. എന്ത് തരം
ക്രൂരതയാണിതെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ച്
ചോദിച്ചു. യുവാക്കളെ പോലീസ് തൂണിൽ കെട്ടിയിട്ട്
തല്ലുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്ന്
ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. ആളുകളെ
തൂണിൽ കെട്ടിയിട്ട് അടിക്കാൻ നിങ്ങൾക്ക്
നിയമപ്രകാരം അധികാരമുണ്ടോയെന്നും കോടതി
ചോദിച്ചു. വിഷയത്തിൽ നാല് പോലീസ്
ഉദ്യോഗസ്ഥർക്കെതിരെ ഗുജറാത്ത് ഹൈക്കോടതി
പുറപ്പെടുവിച്ച കോടതിയലക്ഷ്യ കേസിലെ
ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി
പരിഗണിക്കുന്നതിനിടെയാണ് ബഞ്ചിന്റെ വിമർശനം. 2022 ഒക്ടോബറിൽ ഗുജറാത്തിലെ
ഉഡേല ഗ്രാമത്തിലെ നവരാത്രി പരിപാടിക്കിടെ
ജനക്കൂട്ടത്തിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് ഖേഡ ജില്ലയിലെ മാറ്റർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് അഞ്ച് മുസ്‌ലിം യുവാക്കളെ പോലീസുകാർ തൂണികെട്ടിയിട്ട് പരസ്യമായി തല്ലിച്ചതച്ചത്. ഇതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


Post a Comment

0 Comments