Flash News

6/recent/ticker-posts

കാപ്പ ചുമത്തി ജയിലിൽ കഴിഞ്ഞിരുന്ന നിരവധി കേസുകളിൽ പ്രതിയായ വെള്ളിയാംപുറം സ്വദേശി രാഹുൽ ജാമ്യത്തിലിറങ്ങി വീണ്ടും പരാക്രമം

Views

വെള്ളിയാംപുറം : കൊലക്കേസ് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ വെള്ളിയാംപുറം സ്വദേശി കീരിയാട്ടിൽ രാഹുൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ അക്രമം.

രണ്ട് മാസം മുമ്പ് ജയിലിൽ നിന്നിറങ്ങി വെള്ളിയാംപുറം SNUP സ്കൂൾ റോഡിൽ വെച്ച് വെള്ളിയാംപുറം സ്വദേശിയെ കല്ല് കൊണ്ടും മറ്റും മാരകമായി പരിക്കേൽപ്പതിനെതുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് കാപ്പ ചുമത്തി ജയിലിലേക്ക് അയച്ച വെള്ളിയാംപുറം സ്വദേശി കീരിയാട്ടിൽ രാഹുൽ ആണ്  
ജാമ്യത്തിലിറങ്ങി വീണ്ടും പരാക്രമം നടത്തിയത്. ഇപ്രാവശ്യം താനൂർ ഭാഗത്തുളള ഓട്ടോ ഡ്രൈവറാണ് ഇരയായത്.

രാഹുൽ എന്ന പ്രതി ഓട്ടോ വിളിച്ച് പല സ്ഥലങ്ങളിൽ കറങ്ങി വെള്ളിയാംപുറത്തെ പ്രതിയുടെ വീടിനടുത്ത് വെച്ച് ഓട്ടോ നിർത്തി ഇറങ്ങി. ഡ്രൈവർ ഓട്ടോ ചാർജ് ചോദിച്ചതിൽ ക്ഷുഭിതനായി കല്ല് കൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.രക്തമൊലിച്ച് ഡൈവർ തന്നെ വാഹനം എടുത്ത് പോവുകയായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു.
ഡ്രൈവറെ പറ്റി കുടുതൽ ഒന്നും അറിയില്ല.ഇന്നലെ രാത്രി 8 മണിയോടടുത്താണ് സംഭവം.

കൊലക്കേസ്, പിടിച്ചു പറി, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഈ ക്രിമിനൽ നാട്ടുകാർക്ക് എന്നും ഭീഷണി യാണ്.



Post a Comment

0 Comments