Flash News

6/recent/ticker-posts

ഭക്ഷണം തയാറാക്കുന്നത് ഫ്ളാറ്റില്‍; സൗദിയില്‍ റെസ്‌റ്റോറന്റ് ഉടമക്ക് പിഴ, ഫ്ളാറ്റ് അടപ്പിച്ചു

Views

തായിഫ് : തായിഫ് നഗരസഭക്കു കീഴിലെ വെസ്റ്റ് ബലദിയ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. റെസ്റ്റോറന്റിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ യാതൊരുവിധ ആരോഗ്യ, ശുചീകരണ വ്യവസ്ഥകളും പാലിക്കാതെ ഇതേ കെട്ടിടത്തിലെ ഫ്ളറ്റില്‍ വെച്ചാണ് വിദേശ തൊഴിലാളികള്‍ തയാറാക്കുന്നതെന്ന് പരിശോധനക്കിടെ വ്യക്തമായി. റെസ്റ്റോറന്റില്‍ നിയമ ലംഘനങ്ങള്‍ നടക്കുന്നതായി നഗരസഭക്ക് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഫഌറ്റ് അധികൃതര്‍ പരിശോധിച്ചത്. ഈ ഫഌറ്റ് ആണ് താമസസ്ഥലമായും റെസ്റ്റോറന്റ് ജീവനക്കാര്‍ ഉപയോഗിച്ചിരുന്നത്.
ഉറവിടമറിയാത്തതും കേടായതുമായ ഇറച്ചി ശേഖരം ഫഌറ്റിനകത്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. റെസ്റ്റോറന്റിലേക്ക് ആവശ്യമായ ഭക്ഷണങ്ങള്‍ വിദേശ തൊഴിലാളികള്‍ തയാറാക്കിക്കൊണ്ടിരിക്കെയാണ് ഫഌറ്റില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. റെസ്റ്റോറന്റ് ഉമടക്ക് നഗരസഭാധികൃതര്‍ പിഴ ചുമത്തുകയും ഫഌറ്റ് അടപ്പിക്കുകയും ഇവിടെ കണ്ടെത്തിയ ഉറവിടമറിയാത്തതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കളും മറ്റും പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.


Post a Comment

0 Comments