Flash News

6/recent/ticker-posts

കേരളോത്സവം ഓവറോള്‍ ചാമ്പ്യൻഷിപ് വിവാദം : പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിന് നോട്ടീസ് അയച്ചു കേരള ഹൈക്കോടതി

Views
കൊച്ചി : പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ കേരളോത്സവം 2023 വിജയികളുടെ ഓവറോള്‍ നല്‍കാത്ത വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിക്ക് നോട്ടീസ് അയച്ചു കേരള ഹൈക്കോടതി. 

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ജഡ്ജ് ആയിട്ടുള്ള ഹൈകോടതി സിംഗിള്‍ ബെഞ്ച് ആണ് ഈ വിഷയത്തിൽ പഞ്ചായത്തിനും കേരള യുവജന ക്ഷേമ ബോര്‍ഡിനും നോട്ടീസ് അയച്ചിട്ടുള്ളത്. 

പെരുമണ്ണ ക്ലാരി പഞ്ചായത്തില്‍ ഈ വര്‍ഷം നടത്തിയ കേരളോത്സവത്തില്‍ ചെട്ടിയാൻ കിണര്‍ ബുള്ളറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്  ആര്‍ട്സ് സ്പോര്‍ട്സ് മത്സരങ്ങളില്‍ 243 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാര്‍ ആയിരുന്നു.  

എന്നാല്‍ ഓവറോള്‍ ചാമ്പ്യന്മാരെ പഞ്ചായത്ത് പ്രഖ്യാപിക്കാന്‍ വിസമ്മതിച്ചപോൾ ക്ലബ് ഒൌദ്യോഗികമായി ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പഞ്ചായത്തില്‍ ഓവറോള്‍ നല്‍കുന്ന പതിവില്ലെന്നും ഈ വര്‍ഷം സ്പോര്‍ട്സ്, ആര്‍ട്സ് എന്ന് തരം തിരിച്ചാണ്‌ ചാമ്പ്യന്മാരെ തിരഞ്ഞെടുക്കുക എന്നും ആണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും മറുപടി ലഭിച്ചത്.  

ഇതില്‍ പ്രതിഷേധിച്ച് ബുള്ളറ്റ് ക്ലബ് പഞ്ചായത്ത് നടത്തിയ സമ്മാന ദാന ചടങ്ങ് ബഹിഷ്കരിക്കുകയും വിജയികളായ തങ്ങളുടെ കലാ കായിക താരങ്ങല്‍ക്ക് സമാന്തര സമ്മാനദാന ചടങ്ങ് സംഘടിപ്പിക്കുകയും ചെയതു. 

പിന്നാലെ ക്ലബ് നിയമ പോരാട്ടം നടത്താന്‍ തീരുമാനിക്കുകയും  ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ക്ലബ്ബിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതു പ്രശസ്ത അഭിഭാഷകനായ അഡ്വക്കറ്റ് മുഹമ്മദ് റഫീഖ്ന്റെ നേതൃത്വത്തില്‍ ഉള്ള അഭിഭാഷക സംഘമാണ്. 

ഇന്ത്യൻ ഭരണഘടനാ അനുചേതം 226 പ്രകാരമുള്ള മൗലിക അവകാശ സംരക്ഷണ പ്രകാരമുള്ള റിട്ട് ആണ്‌ ഫയല്‍ ചെയ്തിട്ടുള്ളത്.  ഈ വിഷയത്തില്‍ കോടതി പുറപ്പെടുവിക്കുന്ന തീരുമാനം കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളേയും ക്ലബ്കളെയും ഇനിയുള്ള കേരളോത്സവം നടത്തിപ്പിനെയും ബാധിക്കുന്ന തീരുമാനം ആയിരിക്കും.


Post a Comment

0 Comments