Flash News

6/recent/ticker-posts

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താറുണ്ടോ? UPI നിയമങ്ങളില്‍ ഈ മാറ്റങ്ങള്‍ അറിയാതെ പോകരുത്

Views

നിങ്ങള്‍ യുപിഐ പേയ്‌മെന്റ് ഇടപാടുകള്‍ നടത്തുന്ന ആളാണെങ്കില്‍ UPI Transactins ല്‍ ഈയടുത്തുണ്ടായ മാറ്റങ്ങള്‍ അറിയാതം പോകരുത്. ഇടപാട് പരിധി മുതല്‍ അതിന്റെ രീതിവരെ മാറിയിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമായ UPI ഐഡികളും നമ്പറുകളും പ്രവര്‍ത്തനരഹിതമാക്കാന്‍ Paytm, Google Pay, PhonePe, ബാങ്കുകള്‍ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളോട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPI) ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് 12 മാസത്തിലേറെയായി ഇടപാടുകള്‍ നടക്കാത്ത യുപിഐ ഐഡികളും, ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറുകളും നിര്‍ജ്ജീവമാക്കും. നിലനിര്‍ത്താന്‍ ആഗ്രഹമുള്ള ഐഡികളും, നമ്പറുകളും നിലനിര്‍ത്താന്‍ 2023 ഡിസംബര്‍ 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.

എണ്ണം വര്‍ധിപ്പിക്കും
യുപിഐ ഇടപാടുകളുടെ എണ്ണം ഈ വര്‍ഷം വര്‍ധിപ്പിക്കും. അതുപോലെ ട്രേഡിംഗ് സെറ്റില്‍മെന്റ് ഓപ്ഷനുകളും കൊണ്ടുവന്നിട്ടുണ്ട്. എടിഎമ്മില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കുകയും ചെയ്യാം. എന്നാല്‍ പുതിയ ഇതിലൊന്നും ഉള്‍പ്പെട്ടാത്ത മാറ്റമാണ് യുപിഐയില്‍ പുതുതായി വന്നിരിക്കുന്നത്. നേരത്തെ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.

നാലുമണിക്കൂര്‍ പരിധി
പുതിയതായി വന്ന യുപിഐ ഫീച്ചര്‍ ഇടപാടുകളുടെ ടൈം ലിമിറ്റഡാണ്. ഇത് സര്‍ക്കാര്‍ നേരിട്ട് കൊണ്ടുവരുന്നതാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആദ്യ ഇടപാടുകള്‍ക്ക് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് ഡിജിറ്റല്‍ പേമെന്റ് തട്ടിപ്പുകളെ തടയാന്‍ കൂടിയാണ്. നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരു ട്രാന്‍സാക്ഷന്‍ വിന്‍ഡോയിലൂടെ മാത്രമേ ഈ പണം ഒരാളുടെ കൈവശമെത്തൂ. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള പേമെന്റുകള്‍ക്കാണ് ഈ രീതി വരുന്നത്. ഈ വിന്‍ഡോ പ്രകാരം ഒരു യൂസര്‍ക്ക് താന്‍ നടത്തിയ പണമിടപാട് പിന്‍വലിക്കാന്‍ സാധിക്കും. ഇതിലൂടെ അയച്ച പണം തിരിച്ച് നമ്മുടെ അക്കൗണ്ടില്‍ തന്നെയെത്തും. നമുക്ക് പണം നഷ്ടമാവില്ല. നമ്മള്‍ അയച്ച വ്യക്തി മാറിപ്പോയിട്ടുണ്ടെങ്കില്‍ അത് മാറ്റി, ഈ തുക ആ വ്യക്തിക്ക് നല്‍കാനുള്ള ഓപ്ഷനും പുതിയ ഇടപാടിലുണ്ടാവും. നിങ്ങള്‍ പുതിയൊരു വ്യക്തിയുമായി ഇടപാട് നടത്തിയാല്‍ നാല് മണിക്കൂര്‍ കഴിയാതെ ഈ തുക ആ വ്യക്തിയുടെ അക്കൗണ്ടിലേക്ക് എത്തില്ല. ഈ നാല് മണിക്കൂറില്‍ നിങ്ങള്‍ക്ക് ഈ ഇടപാട് തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കാം. അതുപോലെ തട്ടിപ്പാണോ എന്നും നോക്കാം. അത്തരത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് മാറ്റാനും സാധിക്കും. ഇടപാടുകള്‍ രണ്ടായിരം രൂപയ്ക്ക് മുകളിലാണെങ്കില്‍ മാത്രമേ ഈ ഓപ്ഷന്‍ ലഭിക്കൂ. പുതിയൊരു കോണ്ടാക്ടിന് പണം അയക്കുമ്പോള്‍ തീര്‍ച്ചയായും ഇത്തരത്തില്‍ അബദ്ധം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാലാണിത്.
കടകള്‍, റീട്ടെയില്‍ ഹോള്‍സെയില്‍ വ്യാപാരികള്‍ എന്നിവരൊന്നും രണ്ടായിരത്തിന് മുകളിലുള്ള യുപിഐ പേമെന്റുകള്‍ സ്വീകരിക്കുന്നില്ല. പ്രധാന കാരണം സാധനങ്ങള്‍ വാങ്ങുന്ന യൂസര്‍മാര്‍ ഇടപാടുകള്‍ പിന്‍വലിക്കും എന്ന് ഭയന്നിട്ടാണ്. അതുകൊണ്ട് കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നുണ്ട്.

ഇന്റര്‍ചേഞ്ച് ഫീസ്
2023ന്റെ തുടക്കത്തില്‍ വരുത്തിയ പരിഷ്‌കാരമാണിത്. 2,000 രൂപയില്‍ കൂടുതലുള്ള പ്രത്യേക മര്‍ച്ചന്റ് യുപിഐ ഇടപാടുകള്‍ക്കും, ഓണ്‍ലൈന്‍ വാലറ്റുകള്‍ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങള്‍ക്കും 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ബാധകമായി തുടരും. ഇടപാടുകള്‍ക്ക് മറ്റ് അധിക ചിലവുകള്‍ ഉണ്ടാകില്ലെന്ന് ഉപഭോക്താക്കള്‍ മനസിലാക്കണം.

UPI ATM

ആര്‍ബിഐ രാജ്യവ്യാപകമായി UPI എടിഎമ്മുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടക്കുന്നു. ഇതോടെ യുപിഐയുടെ അര്‍ത്ഥവും, വ്യാപ്തിയും വര്‍ധിക്കുമെന്നു കരുതുന്നു. ഈ എടിഎമ്മുകള്‍ വഴി ഉപയോക്താക്കള്‍ക്കു ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കാന്‍ സാധിക്കും. ക്യൂആര്‍ കോഡിന്റെ സഹായത്തോടെയാകും ഈ സേവനം.

ടാപ്പ് ആന്‍ഡ് പേ ഫീച്ചര്‍
യുപിഐ ഉപയോക്താക്കള്‍ക്കായി ‘ടാപ്പ് ആന്‍ഡ് പേ’ ഫീച്ചര്‍ ഉടന്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഇണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.



Post a Comment

0 Comments