Flash News

6/recent/ticker-posts

100 ശതമാനം സബ്‌സിഡിയോടെ അതിവേഗ അതിസുരക്ഷ ഫൈബർ ഇന്റർനെറ്റ് കണക്ഷനുമായി ബി.എസ്.എൻ.എൽ

Views

തിരൂർ: പ്രധാനമന്ത്രി ഭാരത് ഉദ്യമി യോജന പദ്ധതി പ്രകാരം ചെറിയമുണ്ടം, പൊന്മുണ്ടം, കൽപകഞ്ചേരി, വളവന്നൂർ, പെരുമണ്ണ, തെന്നല, നന്നമ്പ്ര, താനാളൂർ, ഒഴുർ, തലക്കാട് പഞ്ചായത്തുകളിൽ 100 ശതമാനം സബ്‌സിഡിയോടെ അതിവേഗ അതിസുരക്ഷ ഫൈബർ ഇന്റർനെറ്റ് കണക്ഷനുമായി ബി.എസ്.എൻ.എൽ. ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ കണക്ഷനുകൾ നമ്പർ മാറാതെ വൈഫൈ ഇന്റർനെറ്റ്‌ കണക്ഷനോട് കൂടി ഫൈബർ ടു ഹോം സാങ്കേതിക വിദ്യയിലേക്ക് മാറാനാവും. മോഡവും ഇൻസ്റ്റാളേഷനും ബി.പി.എൽ/എ.പി.എൽ വ്യത്യാസമില്ലാതെ സൗജന്യമായി ലഭിക്കും. 249 രൂപ മുതൽ തുടങ്ങുന്ന പ്ലാൻ മാസ വാടക നൽകി ഉപയോഗിക്കാം. നിലവിലുള്ളതോ വിച്ഛേദിച്ചതോ ആയ ബി.എസ്.എൻ.എൽ നമ്പറുകൾ ഉൾപ്പെടെ ഈ പദ്ധതിയിൽ സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് തിരൂർ ടെലിഫോൺ എക്സ്ചേഞ്ചുമായോ 04832933333, 04942422036 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.


Post a Comment

0 Comments