Flash News

6/recent/ticker-posts

ആദ്യ 12 മിനുട്ടില്‍ തന്നെ 3 ഗോള്‍; മൊത്തം ആറെണ്ണം; റൊണാള്‍ഡോയുടെ അഭാവത്തിലും അല്‍ നസറിനോട് നാണംകെട്ട് മെസ്സിയുടെ ഇന്റര്‍മയാമി

Views റിയാദ്: റിയാദ് സീസണ്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഇന്റര്‍ മിയാമിയെ ഗോള്‍മഴയില്‍ മുക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍. റിയാദിലെ കിങ്ഡം അരീനയില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തിരിന്നിട്ടും സൗദി ക്ലബ് ഏകപക്ഷീയമായ ആറു ഗോളിനാണ് മെസ്സിയുടെയും സുവാരസിന്റെയും ക്ലബ്ബിനെ നാണംകെടുത്തിയത്. ബ്രസീലിയന്‍ താരം ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക ഹാട്രിക് നേടി. 10, 51 (പെനാല്‍റ്റി), 73 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.

ഏറെക്കാലം മെസ്സിക്കൊപ്പം ബാഴ്‌സയിലുണ്ടായിരുന്ന ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നീ താരങ്ങള്‍ മയാമി നിരയില്‍ അണിനിരന്നിട്ടും മത്സരത്തില്‍ അല്‍ നസറിന്റെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. പരിക്ക് കാരണം റൊണാള്‍ഡോ ഇറങ്ങിയില്ല. എന്നാല്‍ 84 മാം മിനുട്ടിലാണ് മെസ്സി ഇറങ്ങിയത്.അല്‍ നസറിന് വേണ്ടി ബ്രസീലിയന്‍ താരം ടലിസ്‌ക ഹാട്രിക് തികച്ചു. 10, 51 (പെനാല്‍റ്റി), 73 മിനുട്ടുകളിലാണ് ടല്‌സികയുടെ ഗോളുകള്‍. ഒട്ടാവിയോ (3), ഐയ്മറിക് ലപോര്‍ട (12), മുഹമ്മദ് മറാന്‍ (68) എന്നിവരാണ് നസറിന്റെ മറ്റ് ഗോള്‍വേട്ടക്കാര്‍.

ആദ്യ 12 മിനിറ്റില്‍തന്നെ ഇന്റര്‍ മിയാമിയുടെ വലയില്‍ മൂന്നു തവണ പന്തെത്തിച്ച് സൗദി ക്ലബ് എതിരാളികളെ ഞെട്ടിച്ചു. മെസ്സിയെ ബെഞ്ചിലിരുത്തിയാണ് മിയാമി കളത്തിലിറങ്ങിയത്. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ഒറ്റാവിയോയിലൂടെ അല്‍ നസ്ര്‍ മുന്നിലെത്തി. ബോക്‌സിനുള്ളില്‍ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ തൊടുത്ത കിടിലന്‍ ഷോട്ട് ഗോളിയെയും മറികടന്ന് പോസ്റ്റിന്റെ വലതു മൂലയില്‍. അധികം വൈകാതെ ടലിസ്‌ക് ഒരു മനോഹര ക്രോസില്‍നിന്ന് ലീഡ് ഉയര്‍ത്തി. 12ാം മിനിറ്റിലായിരുന്നു മത്സരത്തിലെ അദ്ഭുത ഗോള്‍ പിറന്നത്. 60 വാരെ അകലെ നിന്നുള്ള ഫ്രീകിക്കാണ് ലപോര്‍ട്ടെ ഗോളാക്കിയത്. ഈസമയം ഗോളി ബോക്‌സിനു പുറത്തായിരുന്നു.
രണ്ടാം പകുതിയിലും അല്‍ നസ്ര്‍ മേധാവിത്വം തുടര്‍ന്നു. ഗോള്‍ മടക്കാനായി ഇന്റര്‍ മിയാമി താരങ്ങള്‍ ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

84ാം മിനിറ്റില്‍ മെസ്സി പകരക്കാരനായി കളത്തിലിറങ്ങുമ്പോള്‍ മിയാമി തോല്‍വി ഉറപ്പിച്ചിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്നാണ് ക്രിസ്റ്റ്യാനോ കളിക്കാതിരുന്നത്. വി.ഐ.പി ഗാലറിയില്‍ കളികാണാന്‍ താരവും ഉണ്ടായിരുന്നു. മെസ്സിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്നതിനാല്‍ അല്‍ നസ്ര്‍ഇന്റര്‍ മിയാമി പോരാട്ടത്തെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ പരുക്ക് കാരണമാണ് റൊണാള്‍ഡോ കളിക്കാതിരുന്നത്. റിയാദ് സീസണ്‍ കപ്പിലെ ആദ്യ മത്സരത്തിലും മിയാമി തോറ്റിരുന്നു. സൗദി ക്ലബ് അല്‍ ഹിലാലിനോട് മൂന്നിനെതിരെ നാല് ഗോളിനാണ് ടീം പരാജയപ്പെട്ടത്.


Post a Comment

0 Comments