Flash News

6/recent/ticker-posts

15 കാരിയുടെ ആമാശയത്തില്‍നിന്ന് നീക്കം ചെയ്തത് രണ്ട് കിലോ മുടി; അറിയാം എന്ത് കൊണ്ട് സംഭവിക്കുന്നുവെന്ന്

Views


കോഴിക്കോട്: വയറ്റില്‍ മുഴയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 15കാരിയുടെ ആമാശയത്തില്‍ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി. കഴിഞ്ഞ എട്ടാം തീയതിയാണ് പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സി.ടി സ്‌കാനിംഗില്‍ മുഴ ദൃശ്യമായി. എന്‍ഡോസ്‌കോപ്പിയില്‍ ആമാശയത്തില്‍ ഭീമന്‍ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. മുടിക്കെട്ടിന് 30 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ട്. ആമാശയത്തിന്റെ അതേരൂപത്തിലാണ് ഇതുണ്ടായിരുന്നത്. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. ഷാജഹാന്‍ പറഞ്ഞു. ഡോ. വൈശാഖ് ചന്ദ്രന്‍, ഡോ. ജെറി ജോര്‍ജ്, ഡോ. ബി. രജിത്ത്, ഡോ. അഞ്ജലി അനില്‍, അനസ്‌തേഷ്യ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. മുഹമ്മദ് ബഷീര്‍, അസി. പ്രൊഫ. ഡോ. അബ്ദുള്‍ ലത്തീഫ് തുടങ്ങിയവരും പങ്കെടുത്തു.

ആകാംക്ഷയും അധിക സമ്മര്‍ദ്ദവുമുള്ള കുട്ടികളില്‍ ആപൂര്‍വമായി കാണുന്നതാണ് ‘ട്രൈക്കോ ബിസയര്‍’ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മുടിവിഴുങ്ങല്‍ രോഗം. കുട്ടികളിലും ചെറുപ്പക്കാരിലും പ്രത്യേകിച്ച് പെണ്‍കുട്ടികളിലും ആണിത് പൊതുവെ കാണാറുള്ളത്. പലകാലങ്ങളിലായി കടിക്കുകയും വിഴുങ്ങുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാരാംശവുമായി ചേര്‍ന്ന് ട്യൂമറായി മാറും. ഇത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും. വിളര്‍ച്ചയ്ക്കും വളര്‍ച്ച മുരടിക്കാനും ഇടയാക്കും. ക്ഷീണിതരാവുമ്പോഴാണ് പൊതുവേ ആശുപത്രിയിലെത്തുക.



Post a Comment

0 Comments