Flash News

6/recent/ticker-posts

സംസ്ഥാന ബജറ്റിൽ വേങ്ങര മണ്ഡലത്തിൽ 184.5 കോടിയുടെ പദ്ധതികൾക്ക് അനുമതി

Views
വേങ്ങര : സംസ്ഥാന ബജറ്റിൽ വേങ്ങര മണ്ഡലത്തിൽ 184.5 കോടിയുടെ പദ്ധതികൾക്ക് അനുമതി. ഊരകം നെടുവക്കാട് നെടിയിരുപ്പ് റോഡ് ബിഎംബിസിക്കായി 12 കോടി അനുവദിച്ചു. വേങ്ങര പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗണിൽ നിലവിലെ റോഡിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലം യാഥാർഥ്യമാവും. ഇതിനായി ടോക്കൺ തുക നൽകി പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി. 50 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടത്. ആകെ 184.5 കോടിയുടെ പദ്ധതികളാണ് ടോക്കൺ തുക അനുവദിച്ച് ബജറ്റിൽ
ഉൾപ്പെടുത്തിയത്.
പുത്തൂർ ബൈപാസിൽ നടപ്പാലം നിർമാണം (നാല്കോടി), മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണം (മൂന്ന് കോടി), കൊളപ്പുറത്ത് ഫയർസ്റ്റേഷൻ നിർമാ ണം അഞ്ച് കോടി, കണ്ണമംഗലം പിഎച്ച്സി, ഇരിങ്ങല്ലൂർ എഫ്എച്ച്സി, ഒതുക്കു ങ്ങൽ എഫ്എച്ച്‌സി, വേങ്ങര ആയുർവേദ ആശുപത്രി, പറപ്പൂർ ഹോമിയോ ആശുപത്രി അടക്കം ആരോഗ്യമേഖലയിൽ 12 കോടിയുടെ പദ്ധതികളുണ്ട്.
വലിയോറ, തേർക്കയം പാലത്തിന് 24 കോടി, ആട്ടി രി പാലത്തിന് 28 കോടി എന്നിങ്ങനെയാണ് വകയിരുത്തൽ. മമ്പുറം മുഴിക്കൽ റഗുലേറ്ററിന് 20 കോടിയും മറ്റത്തൂർ റഗുലേറ്ററിന് 10 കോടിയും ടോക്കൺ തുക അനുവദിച്ച് ബജറ്റിൽ ഉൾപ്പെടുത്തി.


Post a Comment

0 Comments