Flash News

6/recent/ticker-posts

പരപ്പനങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട.കണ്ണൂർ ഇരിട്ടി സ്വദേശിയായ 20 കാരൻ പിടിയിൽ

Views
പരപ്പനങ്ങാടി:തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ പാർട്ടിയും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും (RPF ) പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 3.180കിലോ ഗ്രാം കഞ്ചാവുമായി കണ്ണൂർ  സ്വദേശിയായ ഇരുപതുകാരൻ പിടിയിലായി.
ഇന്ന് വൈകുന്നേരം പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ കോയമ്പത്തൂർ - കണ്ണൂർ എക്സ് പ്രസ്സിൽ വന്നിറങ്ങിയ കണ്ണൂർ ഇരിട്ടി  സ്വദേശി സാം തിമോത്തിയോസ് എന്ന 20കാരനെയാണ് കഞ്ചാവ് സഹിതം  റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തത്.എക്സൈസും RPF ഉം സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം ഇയാളെ പിടികൂടിയത്.പരപ്പനങ്ങാടി, ചെമ്മാട്, ചെട്ടിപ്പടി ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പരിശോധനക്ക് നേത്രത്വം നൽകിയ തിരൂരങ്ങാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനപ്പിള്ള പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് കൂടുതൽ കണ്ണികളുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. RPF സബ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്‌മണ്യം പി ടി, RPF അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രമോദ് ബി എസ്,അസിസ്റ്റന്റ് എക്സ് സൈസ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് കെ, പ്രഗേഷ് പി, പ്രജോഷ് ടി, പ്രിവന്റീവ് ഓഫീസർമാരായ ദിലീപ്, രജീഷ് എന്നിവരടങ്ങിയ ടീം ആണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments