Flash News

6/recent/ticker-posts

എസ് ഡി പി ഐ ജനമുന്നേറ്റ യാത്ര 20ന് ജില്ലയിൽ; തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മണ്ഡലം തല പ്രചാരണ ജാഥ നടത്തുന്നു

Views

തിരൂരങ്ങാടി : എസ് ഡി പി ഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ക്യാപ്റ്റനായും തുളസീധരൻ പള്ളിക്കൽ, റോയ് അറക്കൽ വൈസ് ക്യാപ്റ്റൻമാരായും 14.02.2024ന് നാളെ കാസർകോട്  നിന്നും തുടങ്ങുന്ന ജനമുന്നേറ്റ യാത്ര യുടെ പ്രചരണാർത്ഥം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മണ്ഡലം തല പ്രചാരണ ജാഥ നടത്തും.
മണ്ഡലം പ്രസിഡണ്ട് ജാഫർ ചെമ്മാട് നേത്യത്വം നൽകുന്ന മണ്ഡലം പ്രചരണ ജാഥ 15,16,17തിയതികളിലായി നടക്കും.
15ന് വ്യാഴാഴ്ച രാവിലെ ചിറമംഗലത്ത് നിന്ന് തുടങ്ങി വൈകീട്ട് ചെട്ടിപ്പടി യിൽ അവസാനിക്കും.
16ന് നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി ചെറുപ്പാറയിൽ നിന്നും തുടങ്ങി ചെമ്മാട് സമാപിക്കും. 17ന്  തെന്നല കൊടക്കല്ലിൽ നിന്ന് തുടങ്ങി എടരിക്കോട് പുതുപ്പറമ്പിൽ സമാപിക്കും.
 ചെമ്മാട് നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് ജാഫർ ചെമ്മാട്, സെക്രട്ടറി ഉസ്മാൻ ഹാജി, അക്ബർ പരപ്പനങ്ങാടി, നൗഫൽ പാലത്തിങ്ങൽ പങ്കെടുത്തു.

 നാളെ കാസർകോട് നിന്നും തുടകമാവുന്ന ജനമുന്നേറ്റ യാത്ര ഈ മാസം 20ന് മലപ്പുറത്ത് സ്വീകരണം നൽകും.  യാത്ര മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.



Post a Comment

0 Comments