Flash News

6/recent/ticker-posts

പേടിഎമ്മിനെ വിലക്കി ആര്‍ ബി ഐ ഫെബ്രുവരി 29 ന് ശേഷം ഇടപാടുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു

Views

ന്യൂഡല്‍ഹി : ഫെബ്രുവരി 29 മുതല്‍ പേടിഎം ഇടപാടുകള്‍ വിലക്കി റിസര്‍വ്വ് ബാങ്ക് ഉത്തരവ്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വാലറ്റുകള്‍ ടോപ്പപ് ചെയ്യുന്നതിനുമെല്ലാം വിലക്കുണ്ട്. പേടിഎം പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പാലിക്കാത്തതുമാണ് പുതിയ നീക്കങ്ങള്‍ക്കു കാരണം. അതേ സമയം.അതേ സമയം ക്യാഷ് ബാക്കുകളും റീ ഫണ്ടുകളും ക്രഡിറ്റ് ചെയ്യാവുന്ന പലിശയും നിയന്ത്രണങ്ങളില്‍ ഉള്‍പെടില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാനും ഉപയോഗിക്കാനും അനുമതിയുണ്ടെന്നും ആര്‍ ബി ഐ നിര്‍ദേശത്തില്‍ വ്യക്തമാക്കി.



Post a Comment

0 Comments