Flash News

6/recent/ticker-posts

നിയമക്കുരുക്കളിൽ പെടില്ല, 500 രൂപ പാരിതോഷികവും; അപകടത്തിൽപെടുന്നവരെ ഇനി ധൈര്യമായി ആശുപത്രിയിലെത്തിക്കാം

Views

കോഴിക്കോട് :  കോഴിക്കോട് നഗരത്തിൽ അപകടത്തിൽ പെടുന്നവരെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനി 500 രൂപ സമ്മാനം. സിറ്റി പൊലീസും ലയൺസ് ക്ലബ്ബും ചേർന്നാണ് ഗുഡ് സമേരിറ്റൻസ് പാരിതോഷികം നൽകുന്നത്. കോഴിക്കോട് നഗരത്തിൽ വാഹനാപകടങ്ങൾ പെരുകി വരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിച്ച ശേഷമുള്ള ചിത്രവും പരിക്കേറ്റ ആളുകളുടെയും ആശുപത്രിയുടെയും പേരും വിവരങ്ങളും എത്തിച്ചയാളുടെ വിവരങ്ങളും 8590965259 എന്ന വാട്‌സ്‌ആപ്പ് നമ്പറിലേക്ക് അയക്കുമ്പോൾ 500 രൂപ പാരിതോഷികം ലഭിക്കും. ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഒരു നിയമക്കുരുക്കും ഉണ്ടാകില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ രാജ് പാൽ മീണ വ്യക്തമാക്കി.


Post a Comment

0 Comments