Flash News

6/recent/ticker-posts

മുസ്ലിം ലീഗ് അണികള്‍ ഡാറ്റ വച്ച് കണക്ക് ചോദിക്കുന്നു; പാര്‍ട്ടി 5 സീറ്റിന് വരെ അര്‍ഹരാണ് നോക്കാം കണക്കുകള്‍

Views കോഴിക്കോട്: മുസ്ലിംലീഗിന് മൂന്നാമതൊരു ലോക്‌സഭാ സീറ്റ് ഇല്ലെന്ന് ഉറപ്പായിരിക്കെ മലബാറിലെ പാര്‍ട്ടിയുടെ ശക്തി ചര്‍ച്ചയാക്കി അണികള്‍. ലീഗ് അനുകൂല പ്രൊഫൈലുകളാണ് സമൂഹമാധ്യമങ്ങള്‍ വഴി കണക്കുകള്‍ നിരത്തി ലീഗിന്റെ ശക്തി കാണിച്ചും ലീഗിന് നാലഞ്ച് സീറ്റുകള്‍ക്ക് വരെ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നത്. ലീഗ് അണികള്‍ തുടങ്ങിയ വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ച സജീവമാണ്.

രാജ്യസഭയില്‍ രണ്ട് സീറ്റുണ്ടായിരുന്ന മുസ്‌ലിം ലീഗ് മുന്നണി മര്യാദയുടെ പേരില്‍ എ.കെ ആന്റണിക്ക് വേണ്ടി വിട്ട് നല്‍കിയ സീറ്റ് പിന്നീട് പാര്‍ട്ടിക്ക് തിരിച്ചു തരാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നും ആന്റണിയില്‍ നിന്നും എം.പി വീരേന്ദ്രകുമാര്‍ വഴി ജോസ് കെ. മാണിയില്‍ എത്തി നില്‍ക്കുന്ന പ്രസ്തുത സീറ്റ് തിരികെ ലഭിക്കണമെങ്കില്‍ ലീഗിന് അര്‍ഹതപ്പെട്ട മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറമണമെന്നാണ് ചട്ടമെന്നും ലീഗ് അണികള്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം ലീഗ് ആവശ്യപ്പെടുന്നത് അര്‍ഹതപ്പെട്ട ലോകസഭയിലെ മൂന്നാം സീറ്റും പാര്‍ട്ടിയില്‍ നിന്ന് തട്ടിയെടുത്ത രണ്ടാം രാജ്യസഭാ സീറ്റുമാണ്. അത് ലീഗിന്റെ അവകാശമാണ്, കോണ്‍ഗ്രസിന്റെ ഔദാര്യമല്ലെന്നും അണികള്‍ വ്യക്തമാക്കി.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ച സീറ്റുകളുടെയും വോട്ടുകളുടെയും 25 ശതമാനത്തിലധികം നേടിയത് മുസ്ലിം ലീഗാണ്. അത് നോക്കുകയാണെങ്കില്‍ കേരളത്തിലെ 20 ലോക്‌സഭാ സീറ്റില്‍ അഞ്ചെണ്ണത്തിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും പൊളിറ്റക്കല്‍ പള്‍സ് എന്ന പേജ് ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പികളില്‍ യു.ഡി.എഫിന് ലഭിച്ച മൂന്നിലൊന്ന് സീറ്റുകളും മുസ്ലിംലീഗിനാണ് ലഭിച്ചത്. ഇതുപ്രകാരം അഞ്ചില്‍ കൂടുതല്‍ ലോക്‌സഭാ സീറ്റ് ലീഗിന് ലഭിക്കേണ്ടതാണ്.

2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നണിയില്‍ മത്സരിച്ച സി.പി.ഐക്ക് കിട്ടിയത് 1,283 സീറ്റുകളാണ്. എന്നാല്‍ സിപിഐക്ക് നാല് ലോക്‌സഭാ സീറ്റുണ്ട്. ഇതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 2,131 സീറ്റ് ലഭിച്ച ലീഗിന് രണ്ടേ രണ്ട് ലോക്‌സഭാ സീറ്റുകളാണുള്ളതെന്നും കണക്കുകള്‍ നിരത്തി അണികള്‍ ചൂണ്ടിക്കാട്ടുന്നു.



Post a Comment

0 Comments