Flash News

6/recent/ticker-posts

കുഞ്ഞുങ്ങളുണ്ടാകുന്ന ഓരോ ജീവനക്കാര്‍ക്കും 63 ലക്ഷം രൂപവച്ച് നല്‍കുന്ന സ്വകാര്യ കമ്പനി

Views സിയോള്‍: കുഞ്ഞുങ്ങളുണ്ടാകുന്ന ഓരോ ജീവനക്കാര്‍ക്കും 63 ലക്ഷം രൂപവച്ച് നല്‍കാന്‍ ദക്ഷിണ കൊറിയയിലെ സ്വകാര്യ കമ്പനി രംഗത്ത്. നിര്‍മ്മാണ കമ്പനിയായ ബൂയൂങ് ഗ്രൂപ്പാണ് കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ജീവനക്കാര്‍ക്ക് വേണ്ടി വലിയ തുക തന്നെ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് പുരുഷ ജീവനക്കാര്‍ക്കും വനിതാ ജീവനക്കാര്‍ക്കും ലഭിക്കും. ദക്ഷിണ കൊറിയയില്‍ ജനന നിരക്ക് വളരെ വളരെ കുറഞ്ഞ് വരുന്നതിനാല്‍ ഇതിന് ഒരു പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാരെ കുട്ടികളുണ്ടാവാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇത്തരമൊരു സഹായം നല്‍കാന്‍ കമ്പനി തയ്യാറായിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്കുളളത് ദക്ഷിണ കൊറിയയിലാണ്. 2022 ല്‍ 0.78 ആയിരുന്ന ഇത് 2025 ല്‍ 0.65 ആയി കുറയുമെന്നാണ് കരുതുന്നത്. ഇതില്‍ വലിയ ആശങ്കയാണ് രാജ്യത്തിനുള്ളത്. അതില്‍ ഒരു സഹായം എന്ന നിലയിലാണ് ഇപ്പോള്‍ ബൂയൂങ് ഗ്രൂപ്പ് ഇങ്ങനെയൊരു പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്.

ജീവനക്കാരുടെ ഓരോ കുഞ്ഞിനും ഏകദേശം 63 ലക്ഷം രൂപയ്ക്ക് തുല്യമായ കൊറിയയിലെ കറന്‍സിയായ കൊറിയന്‍ വോണ്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇത് കൂടാതെ, മൂന്ന് കുട്ടികളുള്ള ജീവനക്കാര്‍ക്ക് ഒന്നുകില്‍ 300 ദശലക്ഷം കൊറിയന്‍ വോണ്‍ (അതായത് 1,86,68,970 രൂപ) പണമായോ വാടകവീടിന് വേണ്ടിയോ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.



Post a Comment

0 Comments