Flash News

6/recent/ticker-posts

മോതിരംവച്ചുമാറി; ജോയ് ആലുക്കാസിന് നഷ്ടമായത് 75 ലക്ഷം രൂപയുടെ ഡയമണ്ട് മോതിരം

Views


ജോയ് ആലുക്കാസിന്റെ ബംഗളുരുവിലെ ഷോറൂമില്‍ നിന്ന് 75 ലക്ഷത്തിന്റെ ഡയമണ്ട് മോതിരവുമായി വൃദ്ധന്‍ കടന്നു. ഫെബ്രുവരി 18നാണ് ബംഗളൂരുവിലെ ഷോറൂമില്‍ നിന്ന് വൃദ്ധന്‍ ആസൂത്രിതമായി മോതിരവുമായി കടന്നത്. ഡയമണ്ട് മോതിരം വാങ്ങാനെന്ന വ്യാജേനയെത്തിയ വൃദ്ധന്‍ ഡ്യൂപ്ലിക്കേറ്റ് മോതിരം വച്ച ശേഷം ഒറിജന്‍ ഡയമണ്ട് മോതിരവുമായി കടക്കുകയായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞ സ്ഥാപനത്തിലെ മാനേജര്‍ ഫെബ്രുവരി 20നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസ് വൃദ്ധന്‍ കടയിലെത്തുന്നതും ആഭരണങ്ങള്‍ നോക്കുന്നതും കണ്ടെത്തി. വന്‍തുക നഷ്ടപ്പെട്ട സാഹചര്യത്തില്‍ ജോയ് ആലുക്കാസ് ബംഗളുരുവിലെ മറ്റ് ശാഖകളിലും അന്വേഷണം നടത്തുകയും ഫെബ്രുവരി 17നും 18നും ഇയാള്‍ ഈസ്റ്റ് ബംഗളുരുവിലെ രണ്ട് ശാഖകളില്‍ വന്ന് മോതിരം നോക്കുന്നതായും കണ്ടെത്തി. ഇയാളുടെ കൈയിലുണ്ടായിരുന്ന വ്യാജ മോതിരത്തിന്റെ ആകൃതിയിലുള്ള മോതിരം ഈ ശാഖകളില്‍ ഇല്ലാതിരുന്നതിനാല്‍ ഇയാള്‍ക്ക് തട്ടിപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല.

ഇതിനു ശേഷമാണ് ഫെബ്രുവരി 18ന് വൈകീട്ട് ആറോടെ സെന്‍ട്രല്‍ ബംഗളൂരുവിലെ ഷോറൂമിലെത്തിയത്. ഷോറൂമിലെ സെയില്‍സ്മാന്‍ നിരവധി മോഡല്‍ മോതിരങ്ങള്‍ കാണിച്ചെങ്കിലും വൃദ്ധന്‍ ഇതിലൊന്നും തൃപ്തനായില്ല. തുടര്‍ന്ന് സെയില്‍സ്മാന്‍ കൂടുതല്‍ മോഡലുകള്‍ കാണിച്ചു. ഇതെല്ലാം പരിശോധിച്ച വൃദ്ധന്‍ ഇതിനിടെ ഒറിജിനല്‍ ഡയമണ്ട് മോതിരം കൈക്കലാക്കിയ ശേഷം സെയില്‍സ്മാന്‍ അറിയാതെ താന്‍ കൊണ്ടുവന്ന വ്യാജമോതിരം തിരികെവയ്ക്കുകയും ചെയ്തിരുന്നു.

സെയില്‍സ്മാന്‍ വൃദ്ധനോട് ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും അടക്കമുള്ള രേഖകള്‍ ചോദിക്കുകയും ഇതിനിടെ വൃദ്ധന്‍ ഷോറും വിട്ടുപോവുകയും ചെയ്തു. ഫെബ്രുവരി 19ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഡയമണ്ട് മോതിരം കണ്ടെത്തിയത്.



Post a Comment

0 Comments