Flash News

6/recent/ticker-posts

വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള നിരക്കുകളിൽ 85% വരെ വർധന വരുത്തി റഗുലേറ്ററി കമ്മീഷൻ

Views

റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള നിരക്കുകളിൽ 85% വരെ വർധന വരുത്തി ഉത്തരവിറക്കി. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കണക്ഷൻ ലഭിക്കുന്നതിന് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഫീസ് 5,540 രൂപയിൽ നിന്ന് 7,547 രൂപയാക്കി. ഒരു പോസ്റ്റ് സ്ഥാപിക്കാൻ 6700 രൂപ ആയിരുന്നത് 8563 രൂപയാക്കി. പോസ്റ്റിനു പുറമേ സ്റ്റേ വയർ സ്ഥാപിക്കണമെങ്കിൽ 11,706 രൂപ അടയ്ക്കണം. സിംഗിൾ ഫെയ്സ് മീറ്റർ മാറ്റി വയ്ക്കാൻ 610 രൂപ ആയിരുന്നത് 909 ആക്കി. ത്രീ ഫെയ്സ് മീറ്ററിന് 800 രൂപയി‍ൽ നിന്ന് 1195 ആക്കി. ഹൈടെൻഷൻ മീറ്റർ സ്ഥാപിക്കണമെങ്കിൽ ഇപ്പോഴുള്ള 1400 രൂപയ്ക്ക് പകരം 1792 രൂപ നൽകണം. കൂടാതെ ഫ്ലാറ്റ് ഉടമകൾക്കു വൈദ്യുതി കണക്ഷൻ നൽകുന്നത് ഡവലപ്പർമാർ ആണ്. എന്നാൽ ഇനി മുതൽ ഓരോ ഫ്ലാറ്റ് ഉടമയും പുതിയ നിരക്കുകൾക്കു പുറമേ പ്രത്യേക കണക്ഷൻ ചാർജ് ആയി 300 രൂപ വീതം വൈദ്യുതി ബോർഡിൽ അടയ്ക്കണം.


Post a Comment

0 Comments