Flash News

6/recent/ticker-posts

കഞ്ചാവ് കടത്തുന്നത് പോസ്റ്റ് ഓഫീസ് വഴി, വിതരണം ഫിറ്റ്‌നസ് സെന്ററിന്റെ മറവിലും; തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ

Views
തൃശൂര്‍: കഞ്ചാവുമായി തൃശൂരിൽ യുവാവ് അറസ്റ്റിൽ. പോസ്റ്റ് ഓഫീസ് വഴി പാര്‍സലായി കഞ്ചാവ് കടത്തുകയും ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വിതരണം ചെയ്യുകയും ചെയ്ത സംഘത്തിലെ ഒരാളാണ് അറസ്റ്റിലായത്. ഫിറ്റ്‌നസ് സെന്ററിലെ ട്രെയിനറായ ആലപ്പുഴ സ്വദേശി ആദര്‍ശിനെ ആണ് തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിന് കീഴിലുള്ള കസ്റ്റംസ് പ്രിവന്റീവ് വിഭാ​ഗം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം നിന്നും 4.7 കിലോഗ്രാം കഞ്ചാവും പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആദര്‍ശ് അറസ്റ്റിലായത്.

തൃശൂര്‍ ചെമ്പൂക്കാവിലെ പോസ്റ്റ് ഓഫീസ് വഴിയാണ് കഞ്ചാവ് കടത്തിയത്. ഇതിന് മുമ്പ് മൂന്നുതവണ ഇതേ പോസ്റ്റ് ഓഫീസ് വഴി ലഹരിക്കടത്ത് നടത്തിയിരുന്നതായി കസ്റ്റംസ് അധികൃതര്‍ പറയുന്നു. ഇതേരീതിയില്‍ കഞ്ചാവ് കടത്തിയതിന് ഇതേ ഫിറ്റ്‌നസ് കേന്ദ്രത്തിന്റെ ഉടമ നെടുപുഴ വാകയില്‍ വീട്ടില്‍ വിഷ്ണു കസ്റ്റംസിന്റെ പിടിയിലായിരുന്നു. അയ്യന്തോളിലെ പോസ്‌റ്റോഫീസ് വഴിയാണ് അന്ന് കഞ്ചാവ് കടത്തിയത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖരായിരുന്നു ഇടപാടുകാര്‍. ഈ സംഭവത്തില്‍ രണ്ടുമാസം ജയിലില്‍കിടന്ന വിഷ്ണു ജാമ്യം കിട്ടിയശേഷം കഞ്ചാവ് കടത്ത് പുനരാരംഭിക്കുകയായിരുന്നു. ഷില്ലേങ്ങില്‍ നിന്നുള്ള വീര്യം കൂടിയ കഞ്ചാവാണ് പിടികൂടിയത്. കിലോഗ്രാമിന് ഒരുലക്ഷത്തിലേറെ രൂപയാണ് ഇതിന്റെ വില.



Post a Comment

0 Comments