Flash News

6/recent/ticker-posts

വരുന്നു.. സമ്പൂര്‍ണ സൂര്യഗ്രഹണം; എങ്ങിനെ എവിടെവച്ച് കാണാം

Views ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂര്യഗ്രഹങ്ങളിലൊന്നിന് (total solar eclipse) ലോകം സാക്ഷ്യം വഹിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സമ്പൂര്‍ണ സൂര്യഗ്രഹണമാണ് വരാന്‍ പോകുന്നത്. കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്ന് മാത്രമെ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ സാധിക്കൂ എന്നതിനാല്‍ ഏഷ്യക്കാരെ സംബന്ധിച്ച് ഇതി നിരാശപ്പെടുത്തുന്ന ഒന്നാണ്.

ഏപ്രില്‍ എട്ട് തിങ്കളാഴ്ച്ചയാണ് സമ്പൂര്‍ണ സൂര്യഗ്രഹണമുണ്ടാവുക. നോര്‍ത്ത് അമേരിക്കയില്‍ പൂര്‍ണമായും ഈ ഗ്രഹണം ദൃശ്യമാകും. കാനഡയിലും മെക്‌സിക്കോയിലും ഇവ കാണാനാവും. സൗത്ത് പസഫിക് സമുദ്രത്തിന്റെ ഭാഗത്ത് നിന്നാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ആരംഭിക്കുകയെന്ന് നാസ പറയുന്നു. ഈ ഭാഗത്തുള്ളവര്‍ക്ക് സൂര്യന്‍ ചന്ദ്രന്റെ നിഴലിലേക്ക് പതിയെ നീങ്ങുന്നത് പൂര്‍ണമായും കാണാനാവും.

മൂന്ന് മുതല്‍ നാല് മിനുട്ട് വരെയാണ് ഈ ഗ്രഹണം ദര്‍ശിക്കാനാവുക. നോര്‍ത്ത് അമേരിക്കയില്‍ മെക്‌സിക്കോയിലെ പസഫിക് തീരത്താണ് സമ്പൂര്‍ണ സൂര്യഗ്രഹം ആദ്യം കാണാനാവുകയെന്ന് നാസ വ്യക്തമാക്കി. പുലര്‍ച്ചെ 1.27ന് അമേരിക്കയിലെ ടെക്‌സസില്‍ ചന്ദ്രന്റെ നിഴല്‍ വടക്കുകിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുന്നത് കാണാം. ഈ സമയം ഗ്രഹണം അതിന്റെ പൂര്‍ണതയിലെത്തും. ഒക്ലഹോബ, അര്‍കന്‍സാസ്, മിസൗറി, ഇല്ലിനോയിസ്, കെന്റക്കി, ഇന്ത്യാന, ഒഹായോ, പെനിസില്‍വാനിയ, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, ന്യൂ ഹാംഷര്‍, എന്നിവിടങ്ങളില്‍ ഇവ കാണാനാവും. മെയിനിലൂടെയും ഇവ കാണാം. തുടര്‍ന്നാണ് കനേഡിയന്‍ മേഖലയില്‍ ഇവ ദൃശ്യമാവുക.

റിപ്പോര്‍ട്ട് പ്രകാരം നാല് മിനുട്ട് 27 സെക്കന്‍ഡ് വരെ മെക്‌സിക്കോയിലെ ടോറിയോണില്‍ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. ഇതാണ് ഏറ്റവും ദൈര്‍ഘ്യമേറിയ സമയം.

വളരെ അപൂര്‍വമായ ഗ്രഹണമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയിലൂടെ സഞ്ചരിക്കുകയും, ആ സമയം സൂര്യനെ പൂര്‍ണമായും മറയ്ക്കുകയും ചെയ്യുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാവുന്നത്. ഗ്രഹണ സമയത്ത് പൂര്‍ണമായ ഇരുട്ടിലായിരിക്കും നമ്മുടെ ആകാശം. സൂര്യോദയ സമയത്തെയോ സൂര്യാസ്തമന സമയത്തെയോ പോലെയായിരിക്കും അപ്പോള്‍ അന്തരീക്ഷം.


Post a Comment

0 Comments