Flash News

6/recent/ticker-posts

തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതിക്ക് ഉജ്ജ്വല തുടക്കം

Views
തിരൂരങ്ങാടി:  തിരൂരങ്ങാടി നഗരസഭയില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ചന്തപ്പടി കൃഷിഭവനില്‍ ഉത്സവഛായയില്‍ കെ.പിഎ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ചന്തപ്പടി സ്‌കൂള്‍ പരിസരത്ത് നിന്നും തുടങ്ങിയ ഘോഷയാത്ര വര്‍ണാഭമായി.   കേരഗ്രാമം പദ്ധതയില്‍ അപേക്ഷിച്ചവര്‍ക്കുള്ള തെങ്ങുകയറ്റ ഉപകരണങ്ങളുടെ വിതരണവും ചടങ്ങില്‍ നടന്നു. 25 ലക്ഷം രൂപയുടെ പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. കാര്‍ഷിക രംഗത്ത് വലിയ പുരോഗതി സൃഷ്ടിക്കുന്നതാണ് കേരഗ്രാമമെന്ന് മജീദ് പറഞ്ഞു.   ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സോനരതീഷ് സി.പി ഇസ്മായില്‍, ഇപി ബാവ, സിപി സുഹ്‌റാബി. സിഎച്ച് അജാസ്. എന്‍.എം മുഹമ്മദ് സക്കീര്‍, റീച്ചല്‍ സോഫിയ അലക്‌സാണ്ടര്‍, എം. സംഗീത. പിഎസ് ആരുണി എം. അബ്ദുറഹിമാന്‍കുട്ടി കെ. രാംദാസ് മാസ്റ്റര്‍, മോഹനന്‍ വെന്നിയൂര്‍ കെ മൊയ്തീന്‍കോയ, കുന്നത്ത് ചന്ദ്രന്‍. സിഎച്ച് ഫസല്‍, വി ഭാസ്‌കരന്‍ മാസ്റ്റര്‍, സമദ് മാസ്റ്റര്‍ മൂഴിക്കല്‍. സി.ടി ഫാറൂഖ്. പികെ അസീസ്, സൈതലവി ഹാജി കുന്നുമ്മല്‍, പി.എന്‍ സുന്ദര്‍രാജ് പ്രസംഗിച്ചു. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. ഇതിനകം 500 ഓളം അപേക്ഷകള്‍ പദ്ധതി പ്രകാരം ലഭിച്ചു.
തെങ്ങിനു തടം തുറക്കുന്നതിനു 35 രൂപ നിരക്കില്‍ സബ്‌സിഡി,  തെങ്ങിന്റെ തടത്തില്‍  തൊണ്ട് അടുക്കുന്നതിനു ഒരു തെങ്ങിനു 50 രൂപ സബ്‌സിഡി, ഒരു ഹെക്ടറില്‍ ഇടവിള കൃഷി ചെയ്യുന്നതിനു 6000 രൂപയുടെ ഇടവിളവിത്തുകള്‍, തെങ്ങ് ഒന്നിനു 9 രൂപ സബ്‌സിഡി നിരക്കില്‍ കുമ്മായം, കേട് വന്നതും ഉല്‍പ്പാദന ക്ഷമത കുറഞ്ഞതുമായ തെങ്ങുകള്‍ മുറിച്ച് മാറ്റുന്നതിനു തെങ്ങ് ഒന്നിനു 1000 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കുന്നു. ഒരു തെങ്ങിനു 25 രൂപ നിരക്കില്‍ ജൈവവളം സബ്‌സിഡിയില്‍ നല്‍കുന്നു. ഒരു തെങ്ങിനു അരകിലോ മെഗനീഷ്യം സള്‍ഫേറ്റ് കുറഞ്ഞത് 30 സെന്റില്‍ തെങ്ങ് കൃഷിയുള്ളവര്‍ക്ക് പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങള്‍ക്കും 10000 രൂപ സബ്‌സിഡി നിരക്കില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്നു.തെങ്ങ്കയറ്റയന്ത്രം 2000 രൂപ  സബ്‌സിഡി നിരക്കില്‍ നല്‍കുന്നു. കമ്പോസ്റ്റ് യൂണിറ്റിനു പതിനായിരം രൂപ സബ്‌സിഡി നിരക്കില്‍ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്നുതുള്‍പ്പെടെയുള്ള വിവിധ പദ്ധതിയാണിത്.

അഷ്‌റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments