Flash News

6/recent/ticker-posts

എന്തോന്നിത് സ്വിംകറ്റോ? ഈ ക്രിക്കറ്റ് കളിയില്‍ റണ്ണെടുക്കാന്‍ നീന്തണം; കളി കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ !

Views


ക്രിക്കറ്റ് കളിക്കാത്ത ആണ്‍കുട്ടികള്‍ ഇന്ത്യയില്‍ കുറവാണെന്ന് തന്നെ പറയാം. അത്രയ്ക്ക് ഏറെയാണ് ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള സ്വീകാര്യത. ചെറിയ ഒരു സ്ഥലം കിട്ടിയാല്‍ പോലും അവിടെ ബാറ്റും ബോളുമായി ക്രിക്കറ്റ് കളി തുടങ്ങുകയായി. ക്രിക്കറ്റ് ഏറെ ശ്രദ്ധവേണ്ട ഒരു കളികൂടിയാണ്. വിക്കറ്റ് ലക്ഷ്യമാക്കി മൂളി വരുന്ന പന്തുകള്‍ കൃത്യമായി അടിച്ച് പറത്തിയില്ലെങ്കില്‍ വിക്കറ്റും കൊണ്ട് പോകും. എന്നാല്‍ പരമ്പരാഗത ക്രിക്കറ്റില്‍ നിന്നും മാറി പുതിയൊരു ക്രിക്കറ്റ് കളിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
Godman Chikna എന്ന എക്സ് അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു. ‘ ഒളിമ്പിക്സിൽ ഈ ക്രിക്കറ്റ് + നീന്തൽ കായിക ഇനത്തെ നീന്തൽ എന്ന് വിളിക്കണം. ഇത് ഗംഭീരമാണ്.’

വീഡിയോ വളരെ വേഗം സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. ഒറ്റ ദിവസം കൊണ്ട് വീഡിയോ അറുപത്തിനാലായിരത്തിലേറെ പേര്‍ കണ്ടു കഴുഞ്ഞി. ക്രിക്കറ്റ് ജീവശ്വാസമായ ജനത പക്ഷേ, പുതിയ ക്രിക്കറ്റ് കണ്ട് അന്താളിച്ചു. വീഡിയോയുടെ തുടക്കത്തില്‍ ഒരു ബോളില്‍ രണ്ട് റണ്‍ വിജയിക്കാന്‍ എന്ന് എഴുതിക്കാണിക്കുന്നു. പക്ഷേ ഈ ക്രിക്കറ്റ് കളിയില്‍ പിച്ച് എന്നത് ഒഴുകുന്ന ഒരു ചെറിയ അരുവിയാണ്. പന്ത് ഒഴുകുന്ന വെള്ളത്തില്‍ പിച്ച് ചെയ്ത ശേഷമാണ് ബാറ്റ്സ്മാന്‍റെ അടുത്ത് എത്തുക. അത് പോലെ റണ്ണിനായി പുഴ നീന്തിക്കടക്കണം. വീഡിയോയുടെ ഒടുവില്‍ നാടകീയമായ റിവ്യൂവും കഴിഞ്ഞ് ബാറ്റ്സ്മാന്‍ ഔട്ട് ആയതായി പ്രഖ്യാപിക്കുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ പുതിയ കളിക്ക് ആളുകള്‍ പേരും നല്‍കി. ‘സ്വിംകറ്റ്’,(Swimket) സ്വിമ്മിംഗും ക്രിക്കറ്റും ചേര്‍ന്നത്. ‘സ്വിംകറ്റ്: സ്പോർട്സിന്‍റെ വിജയകരമായ കൂടിച്ചേരല്‍ ! ഇഷ്ടപ്പെടുന്നു!’. എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. “നീന്തൽ: ചലനത്തിലുള്ള ഒരു ജീനിയസ് കോംബോ!” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ എഴുതിയത്. എന്ത് കൊണ്ട് ഈ ബുദ്ധി നേരത്തെ തോന്നിയില്ലാ എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. ‘പുതിയ ക്രിക്കറ്റ് ഫോർമാറ്റ്, ങ്ങൾക്കറിയാം നമുക്കെല്ലാവർക്കും ടി 20 മടുത്തു, ‘ മറ്റൊരു കാഴ്ചക്കാരന്‍ ക്രിക്കറ്റില്‍ പുതിയ പരീക്ഷണങ്ങള്‍‌ വേണമെന്നായി. ചിലര്‍ വീഡിയോ ഐസിസിക്കും മറ്റ് ക്രിക്കറ്റ് അസോസിയേഷനുകളെയും ടാഗ് ചെയ്ത് അവരെ കൂടി വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു. ചിലര്‍ക്ക് വെള്ളത്തില്‍ ബോള് എങ്ങനെ ബൌണ്‍സ് ചെയ്യുമെന്നായിരുന്നു സംശയം.



Post a Comment

0 Comments