Flash News

6/recent/ticker-posts

അദ്ധ്യാപകർ കല്യാണത്തിന് പോയി; രണ്ടര വയസുകാരൻ നഴ്സറിയിൽ നിന്നും വീട്ടിലേക്ക് തനിയെ ഓടിപ്പോയത് ഒന്നര കിലോമീറ്റർ...!

Views
തിരുവനന്തപുരം: വെള്ളയാനിക്കടുത്ത് കാക്കാമൂലയിൽ പ്രവർത്തിക്കുന്ന സോവർ ഹിൽ നഴ്സറി സ്കൂൾ (ഡേ കെയർ) വിദ്യാർത്ഥിയായ രണ്ടര വയസ്സുകാരൻ അങ്കിത്  വിജനമായ റോഡിലൂടെ തനിയെ വീട്ടിലേക്ക് ഓടിയത് ഒന്നര കിലോമീറ്റർ..!



സോവർ ഹിൽ നഴ്സറി സ്കൂളിൽ മൂന്ന് അദ്ധ്യാപകരാണുള്ളത്. ഇതിൽ രണ്ട് പേർ കല്യാണം കൂടാൻ പോകുകയും അവർ തിരിച്ച് വരാറായെന്ന നിഗമനത്തിൽ നഴ്സറിയിലുണ്ടായിരുന്ന ടീച്ചറും കല്യാണത്തിന് പോയി. 30 വിദ്യാർത്ഥികളുള്ള ഈ നഴ്സറിയിൽ കുട്ടികളെ നോക്കാൻ നിൽക്കുന്ന ആയ മുതിർന്ന കുട്ടികളെ മൂത്രമൊഴിക്കാൻ പുറത്ത് വിട്ട സമയത്താണ് സുധീഷ് - അർച്ചന ദമ്പതികളുടെ മകനായ അങ്കിത് നഴ്സറിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ഓടിയത്. പേടിച്ചരണ്ട കുട്ടി റോഡരികിലൂടെ ഓടുന്ന വീഡിയോ ദൃശ്യം ഭീതിപെടുത്തുന്നതാണ്. ഇടക്ക് വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും ആരും കുഞ്ഞിനെ ഗൗനിച്ചില്ല. ഇടക്ക് വഴി പിഴച്ച് കുഞ്ഞ് ഓടുന്നത് വ്യക്തമാണ്. തിരിച്ച് യതാർത്ഥ വഴിയിലൂടെ കരഞ്ഞ് കൊണ്ട് ഓടിയോടി വീടെത്തുകയും   കുഞ്ഞിന്റെ അച്ഛന്റെ അമ്മയെ നിലവിളിച്ച് കരഞ്ഞ് കൊണ്ട് കെട്ടിപ്പിടിക്കുകയും അവർ കുഞ്ഞിനെ വാരിയെടുക്കുകയും ചെയ്തു. കുഞ്ഞ് തനിച്ചാണെന്നറിഞ്ഞപ്പോൾ അവർ ഉടനെ നഴ്സറിയിലേക്ക് വിളിക്കുകയും കുഞ്ഞ് ഇറങ്ങിപ്പോയത് അപ്പോഴാണ് അവർ അറിയുന്നതും.
സുധീഷും അർച്ചനയും ജോലിക്കാരായതിനാലാണ്‌ കുഞ്ഞിനെ നഴ്സറിയിൽ (ഡേ കെയറിൽ) ചേർത്തത്.

സംഭവത്തെ കുറിച്ച് പരാതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ  രക്ഷിതാക്കളോട് "നിങ്ങളുടെ കുഞ്ഞിന് അപകമൊന്നും സംഭവിച്ചിട്ടില്ലല്ലോ...പിന്നെ എന്തിനാണ് നിങ്ങൾ പരാതിപ്പെടുന്നത്..?" എന്നാണ് അദ്ധ്യാപകരുടെ ചോദ്യം. രക്ഷിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും അന്വേഷണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് അദ്ധ്യാപകരെ പിരിച്ച് വിടുകയും ചെയ്തു.


Post a Comment

0 Comments