Flash News

6/recent/ticker-posts

മനരിക്കൽ റസാഖ് ജീവകാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത വ്യക്തിയായിരുന്നു.നാടെങ്ങും അനുശോചനം.

Views

തിരൂരങ്ങാടി: സീനത്ത് സിൽക്ക്സ് ആന്റ് സാരീസ് എം.ഡി. യും ജീവകാരുണ്യ സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന  മനരിക്കൽ അബ്ദുറസാഖ് ഹാജിയുടെ വിയോഗത്തിന്റെ ഞെട്ടലിൽ കഴിയുകയാണ് തിരൂരങ്ങാടി . മരണ വിവരമറിഞ്ഞത് മുതൽ ഖബറടക്കുന്നത് വരെ ഒഴുകിയെത്തിയവരും   മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വീട്ടിലേക്ക്  ദു:ഖ സാന്ദ്രതയോടെ പ്രാർത്ഥനകളുമായി എത്തി കൊണ്ടിരിക്കുന്ന ജനങ്ങളും അതാണ്   വ്യക്തമാക്കുന്നത്. പണ്ഡിതരും നേതാക്കളും വൃദ്ധജനങ്ങളുമടക്കം ജാതി - മത ഭേദമന്യ എത്തി കൊണ്ടിരിക്കുന്നവരിൽ ഉണ്ട് .
റസാഖ് ഹാജിയുടെ വിയോഗത്തിൽ വിവിധയിടങ്ങളിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗങ്ങളും നടന്ന് വരുന്നു. തിരൂരങ്ങാടി താഴെചിന ജനകീയ കൂട്ടായ്മയുടെ നേത്രത്വത്തിൽ നടന്ന അനുശോചന യോഗം നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. സമൂഹത്തിൽ നിരാലംബരായവരുടെ ആശാ കേന്ദ്രമാണ് മനരിക്കൽ റസാഖ് സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, കൗൺസിലർ ഇ.പി. ബാവ, മോഹനൻ വെന്നിയൂർ, ഇസ്ഹാഖ് ബാഖവി, എം.വി. അബ്ദുറഹ്മാൻ ഹാജി, മൂർക്കത്ത് മമ്മുട്ടി , സി.എച്ച്. ഫസ്‌ലുറഹ്മാൻ, നൗഫൽ തടത്തിൽ, സുബൈർ അരിമ്പ്ര, കൂളത്ത് അബ്ദുഹാജി, കാമ്പ്ര ഹനീഫ ഹാജി, ഇസ്മായിൽ മാസ്റ്റർ ചെറുമുക്ക്, കെ.ടി. അലി ഹാജി, യാസീൻ കൂളത്ത്, റബീഹത്ത് പള്ളിയാളി, മച്ചിങ്ങൽ സലാം ഹാജി, അഷ്റഫ് താണിക്കൽ, അഷ്റഫ് മനരിക്കൽ പ്രസംഗിച്ചു.

സിഗ്‌നേച്ചർ എബിലിറ്റി ചാരിറ്റബിൾ ഭിന്നശേഷി കൂട്ടായ്മ മനരിക്കൽ റസാഖ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
അക്ഷയ് എം. അപ്പു അദ്ധ്യക്ഷ്യം വഹിച്ചു. തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി പി. എസ്. എം. ഒ. കോളേജ് പ്രിൻസിപ്പൽ ഡോ: അസീസ്, അഷ്റഫ് കളത്തിങ്ങൽ പാറ, മനരിക്കൽ അഷ്റഫ്, സലാം മച്ചിങ്ങൽ, റസീന കൊടിഞ്ഞി പ്രസംഗിച്ചു.

അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments