Flash News

6/recent/ticker-posts

കരിപ്പൂർ എംബാർകേഷൻ ആക്ഷൻ ഫോറം സമര സംഗമം ഇന്ന്

Views
മലപ്പുറം : ഹജ്ജ് 2024 ൽ കോഴിക്കോട് എംബാർകേഷൻ പോയിൻ്റിൽ നിന്നുള്ള ഹാജിമാർക്ക് മാത്രം ഭീമമായ തുക ഈടാക്കുന്ന എയർ ഇന്ത്യയുടെ നടപടി പിൻവലിക്കുക, കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കരിപ്പൂർ ഹജ്ജ് എംബാർകേഷൻ ആക്ഷൻ ഫോറം സംഘടിപ്പിക്കുന്ന സമര സംഗമം ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് എയർപോർട്ട് ജംഗ്ഷനിൽ നടക്കും. 

കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ, കേരള ഹജ്ജ് വെൽഫെയർ ഫോറവും സംയുക്തമായി നടത്തുന്ന സമര സംഗമം നുഹ്മാൻ ജംഗ്ഷനിൽ ടി.വി. ഇബ്റാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആക്ഷൻ ഫോറം ചെയർമാൻ പി.ടി.ഇമ്പിച്ചിക്കോയ ഹാജി അധ്യക്ഷത വഹിക്കും. 

കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹറ, ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ.സി. അബ്ദു റഹ്മാൻ, നഗരസഭ പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ അബ്ദുറഹ്മാൻ, നഗരസഭ കൗൺസിലർ മാരായ അഷ്റഫ് മാടാൻ, റഹ്മത്തുള്ള, ഷാഹിദ.എൻ, കോട്ടയിൽ വീരാൻ കുട്ടി, വാർഡ് മെമ്പർ ജമാൽ കരിപ്പൂർ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അബ്ബാസ്,  സി.പി.ഐ.എം.ജില്ലാ കമ്മിറ്റി അംഗം എൻ. പ്രമോദ് ദാസ്, കെ.പി.സി.സി മെമ്പർ റിയാസ് മുക്കോളി, മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പ്രൊഫസർ എ.കെ അബ്ദുൽ ഹമീദ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ.മൊയ്തീൻ കുട്ടി,ഐ.പി. അബ്ദുൽ സലാം, പി.ടി. അക്ബർ, ആക്ഷൻ ഫോറം കൺവീനർ പി. അബ്ദു റഹ്മാൻ ഇണ്ണി, പി അബ്ദുൽ കരീം, മംഗലം സൻഫാരി, ആരിഫ് ഹാജി തുടങ്ങിയവർ സമരസംഗമത്തെ അഭിസംബോധന ചെയ്യും.



Post a Comment

0 Comments