Flash News

6/recent/ticker-posts

കേരളത്തിൽ റേഷൻ മണ്ണെണ്ണ വില വീണ്ടും കുറച്ചു

Views


തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുറച്ചു. റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 73 രൂപയില്‍ നിന്ന് 71 രൂപയായാണ് കുറച്ചത്. എണ്ണക്കമ്പനികള്‍ വില പുതുക്കിയതോടെ ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ക്ക് വേണ്ടി റേഷനിങ് കണ്‍ട്രോളറാണ് വില കുറച്ച് ഉത്തരവിറക്കിയത്.

എന്നാല്‍ കുറഞ്ഞ വില ഇനിയും റേഷന്‍ കടകളിലെ ഇ പോസ് സംവിധാനത്തില്‍ രേഖപ്പെടുത്താത്തതിനാല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ ഗുണം ഉടന്‍ ലഭിക്കില്ല. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഐടി സെല്ലാണ് ഇ പോസിലെ വില മാറ്റത്തിന് നടപടി സ്വീകരിക്കേണ്ടത്. നാലുമാസം കൊണ്ട് മണ്ണെണ്ണ വിലയില്‍ 10 രൂപയോളമാണ് കുറഞ്ഞത്.Post a Comment

0 Comments