Flash News

6/recent/ticker-posts

ലീഗിന് രാജ്യസഭാ സീറ്റ് ഓഫര്‍, മൂന്നാം സീറ്റില്ല; സസ്‌പെന്‍സ് പൊളിച്ച് സുധാകരൻ

Views
കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ച സംബന്ധിച്ച വിവരങ്ങൾ മുസ്‌ലിം ലീഗോ പ്രതിപക്ഷ നേതാവോ പുറത്ത് വിട്ടിരുന്നില്ല

കൊച്ചി: രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശമാണ് മുസ്ലിം ലീഗിന് മുന്നിലേക്ക് വെച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ച് സമ്മതം വാങ്ങും. മുസ്‌ലിം ലീഗിന്റെ തീരുമാനം അവരുടെ യോഗ ശേഷം അറിയിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

'സതീശൻ പറഞ്ഞില്ലേ. അത് തന്നെയാണ് ഔട്ട്കം. ഒരു ഓഫറാണ് മുന്നിലേക്ക് വെച്ചത്. രാജ്യസഭാ സീറ്റ് കൊടുത്താൽ അത് എടുക്കുമോയെന്ന് അവർ പറഞ്ഞിട്ടില്ല. തങ്ങളുമായി സംസാരിച്ച ശേഷമെ മറുപടി പറയുകയുള്ളൂ.' എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കെ സുധാകരൻ പ്രതികരിച്ചത്.

കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ച സംബന്ധിച്ച വിവരങ്ങൾ മുസ്‌ലിം ലീഗോ പ്രതിപക്ഷ നേതാവോ പുറത്ത് വിട്ടിരുന്നില്ല. എന്നാൽ സസ്പെൻസ് പൊളിച്ചായിരുന്നു കെ സുധാകരന്റെ പ്രതികരണം. ചർച്ചയിൽ രണ്ട് വിഭാഗവും സംതൃപ്തരാണെന്നും നെഗറ്റീവ് ആയിട്ടുള്ള ഒരു കാര്യവും നടന്നിട്ടില്ലെന്നുമായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ചർച്ചകൾ ഭംഗിയായി പൂർത്തിയായി. രണ്ട് വിഭാഗവും പരസ്‌പരം ഉൾക്കൊണ്ടു. ലീഗിന്റെ പിന്നാലെ സിപിഐഎം പണ്ട് മുതലേ നടക്കുന്നുണ്ടെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

ചർച്ച തൃപ്‌തികരമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. ഇന്നത്തെ ചർച്ചയുടെ വിവരങ്ങൾ 27 ആം തിയ്യതി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയ ശേഷം അറിയാം. കോൺഗ്രസുമായി ഇനി ചർച്ച വേണ്ടി വരില്ലെന്നും ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'ചർച്ച പോസിറ്റീവ് ആയിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചർച്ചയായിരുന്നു. ശിഹാബ് തങ്ങൾ സ്ഥലത്തെത്തിയ ശേഷം 27ന് മുസ്ലീം ലീഗ് യോഗം ചേരും. ഇന്നുണ്ടായ ചർച്ചയുടെ വിവരങ്ങൾ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങൾ അറിയിക്കാം. കോൺഗ്രസും ചർച്ചയുടെ കാര്യങ്ങൾ നേതൃത്വവുമായി ചർച്ച ചെയ്യേണ്ടതുണ്ട്. വിവരങ്ങൾ പിന്നീട് പറയും.' എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.


Post a Comment

0 Comments