Flash News

6/recent/ticker-posts

മത്സ്യബന്ധന തൊഴിലാളി കുടുംബമാണോ? വീട് പുനര്‍നിര്‍മാണത്തിന് ധനസഹായത്തിന് അപേക്ഷിക്കാം

Views


ഫിഷറീസ് കോളനികളിലെ ശോചനീയാവസ്ഥയുലുളള വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ഫിഷറീസ്‌വകുപ്പ് മുഖേന ധനസഹായം അനുവദിക്കുന്നു. ഒരുവീടിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുക.

അര്‍ഹതാ മാനദണ്ഡങ്ങള്‍:

ഫിഷര്‍മെന്‍ കോളനിയിലെ താമസക്കാരന്‍ ആയിരിക്കണം, കോളനി നിലവില്‍ വേലിയേറ്റരേഖയില്‍ നിന്നും 50 മീറ്ററിനു പുറത്തും സി.ആര്‍.സെഡ് നോട്ടിഫിക്കേഷന്‍ പ്രകാരം ഭവന നിര്‍മ്മാണത്തിന് അനുവദനീയ മേഖലയിലും ആയിരിക്കണം, ഗുണഭോക്താവ് രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളിയും ഫിംസ് ഐഡി നമ്പറുള്ള വ്യക്തിയും ആയിരിക്കണം, പെന്‍ഷന്‍ ആയവരെയും പരിഗണിക്കും. ഗുണഭോക്താവിന് വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉണ്ടായിരിക്കണം, ലൈഫ് ഭവന പദ്ധതി വഴിയോ, സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനര്‍നിര്‍മ്മാണ പദ്ധതി വഴിയോ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവരെ പരിഗണിക്കില്ല.

ഇരട്ട വീടുകള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ഫെബ്രുവരി 17ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04942666428 എന്ന നമ്പറില്‍ ലഭിക്കും.



Post a Comment

0 Comments