Flash News

6/recent/ticker-posts

എസ്‌.കെ.എസ്.എസ്.എഫ്. വാർഷികസമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം

Views
കോഴിക്കോട്: മതേതര ഭാരതം എന്നത് ചരിത്രമായിക്കൊണ്ടിരിക്കുകയും ഫാഷിസ്റ്റ് ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങൾ പോലും വിലക്കെടുക്കുകയും ചെയ്യുന്ന ഭീതിദമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇൻഡ്യ മുന്നണി സ്വാർഥ താൽപര്യങ്ങൾ വെടിഞ്ഞ് ഒരുമിച്ച് നിൽക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ‘സത്യം സമത്വം സമർപ്പണം’ എന്ന പ്രമേയത്തിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന സമ്മേളനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

മുപ്പത്തിയഞ്ചാം  വാർഷിക സമ്മേളന സമാപനം ഇന്ന് വൈകിട്ട് ഞായറാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന മഹാസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും.

 പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാർ അനുഗ്രഹപ്രഭാഷണം നടത്തും. സേവനസംഘമായ വിജിലന്റ് വിഖായയുടെ സമർപ്പണം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും. സമസ്ത വിദ്യാഭ്യാസബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ല്യാർ, സമസ്ത ട്രഷറർ കൊയ്യോട് പി.പി. ഉമർ മുസ്‌ല്യാർ, ശർമാൻ അലി അഹ്മദ് എം.എൽ.എ (അസം), പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. എന്നിവർ പ്രസംഗിക്കും.

സമാപനസമ്മേളനത്തിനുമുന്നോടിയായി സന്നദ്ധസേവനസംഘമായ വിജിലന്റ് വിഖായ അംഗങ്ങളുടെ റാലി മുഹമ്മദലി കടപ്പുറത്തുനിന്നാരംഭിക്കും.


Post a Comment

0 Comments