Flash News

6/recent/ticker-posts

ഊരകത്ത് അനധികൃത ക്വാറിയില്‍ പരിശോധന; വാഹനങ്ങള്‍ പിടികൂടി

Views
ഊരകം : മലയിലെ ചെരുപ്പടി ആലക്കാടില്‍ അനധികൃത കരിങ്കല്‍ കോറിയില്‍ നിന്നും വാഹനങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. വേങ്ങര പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങളും മറ്റും പിടിച്ചെടുത്തത്. പോലീസ് പരിശോധനക്കെത്തുന്നത് കണ്ട് കോറിയിലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു. ഉടമ മുഹമ്മദ് റിഷാദിനെതിരെ പോലീസ് കേസെടുത്തു.

 എസ്കവേറ്റര്‍, നാലു ലോറികള്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കള്‍ എന്നിവയാണ് ഇവിടെ നിന്നും പിടികൂടിയത്.  ബോംബ് സ്ക്വാഡ് എത്തിയാണ് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയത്.

 വേങ്ങര ഇന്‍സ്പെക്ടര്‍  ദിനേശ് കോറോത്ത്,  എസ് സി പി ഒ മുഹമ്മദ് ഫാസിൽ, സി പി ഒ സിറാജുദ്ദീൻ എന്നിവർ പരിശോധനക്ക് നേതൃത്ത്വം നല്‍കി.


Post a Comment

0 Comments