Flash News

6/recent/ticker-posts

കൊണ്ടോട്ടിയിൽ കണ്ണീർ വീഴ്ത്തി രണ്ട് മരണങ്ങൾ; അധ്യാപിക വീട്ടിനുള്ളിൽ മരിച്ച നിലയിൽ; യുവാവ് കുളത്തിൽ മരിച്ച നിലയിൽ..!

Views

കൊണ്ടോട്ടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ടൗണിലെ ഗവ.എൽപി സ്‌കൂൾ അധ്യാപിക ആബിദ (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് ആബിദയെ കൊളത്തൂർ നീറ്റാണിമ്മലിലെ  വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

അധ്യാപകനായ ഭർത്താവ് ഷാജുദ്ദീൻ പുറത്തേക്കു പോയതായിരുന്നു. മദ്രസ വിട്ടെത്തിയ മകളാണ് മരിച്ച നിലയിൽ ഉമ്മയെ കാണുന്നത്. കരച്ചിൽ കേട്ട് സമീപ വീട്ടുകാർ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മയ്യിത്ത് ആശുപത്രിയിലേക്ക് മാറ്റി.

കൊണ്ടോട്ടിയിൽ യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. കൊണ്ടോട്ടി കളോത്ത് ഒന്നാം മൈൽ സ്വദേശി നാട്ടുകല്ലിങ്ങൽ വീട്ടിൽ കണ്ണൻകുട്ടിയുടെ മകൻ സുധീഷ് (36) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മുതൽ വീട്ടിലേക്ക് എത്തിയിട്ടില്ല. സുധീഷ് ഡ്രൈവർ ആണ്. ദൂരെ സ്ഥലങ്ങളിലേക്ക് ഡ്രൈവർ ആയി പോകാറുണ്ടെന്നും അതുകൊണ്ടാകാം വീട്ടിലേക്ക് എത്താതിരുന്നിട്ടും നാട്ടുകാർ കാര്യമാക്കാതിരുന്നതെന്നു നാട്ടുകാർ.

ഇന്നലെ  ഉച്ചയോടെയാണ് വീടിന് ഏകദേശം 500 മീറ്റർ അകലെയുള്ള കളോത്ത് പെരുംകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.



Post a Comment

0 Comments