Flash News

6/recent/ticker-posts

പൊന്നാനി എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കെ എസ് ഹംസക്ക് തിരൂർ ഉജ്ജ്വല വരവേൽപ്പ്.

Views

തിരൂർ: എൽഡിഎഫ് പൊന്നാനി ലോകസഭാ മണ്ഡലം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് കെ എസ് ഹംസ തിരൂരിലെത്തിയത് എൽ ഡി എഫ് നേതൃത്വത്തിൽ റോഡ് ഷോ ആരംഭിച്ചു. പ്ല കാർഡും പാർട്ടി പതാകകളുമേന്തിയ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ''തുറന്ന വാഹനത്തിൽ കെ എസ് ഹംസയെ തിരൂർ നഗരത്തിലേക്ക് ആനയിച്ചത്.പൊന്നാനിയുടെ ചരിത്രം മാറ്റിയെഴുതാനും നാട്ടിൻ്റെ വികസന മുരടിപ്പിന് മാറ്റമുണ്ടാക്കാനുമുള്ള ജനകീയനായകനെ കാണാനും ആശീർവദിക്കാനും അഭിവാദ്യങ്ങൾ അർപ്പിക്കാനുമായി റോഡിൻ്റെ ഇരുവശങ്ങളിലുമായി നാട്ടുകാർ കൂടിയിരുന്നു. പോലീസ് ലൈനിൽ നിന്നാരംഭിച്ച റോഡ് ഷോ പൂങ്ങോട്ടുകുളം, താഴേ പാലം, പുക്കയിൽ ചുറ്റി സിറ്റി ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ വഴി ബസ് സ്റ്റാൻറ്റിൽ സമാപിച്ചു. സമാപന യോഗത്തിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എം എൽ എ അധ്യക്ഷനായി. സ്ഥാനാർത്ഥി കെ എസ് ഹംസ സംസാരിച്ചു. റോഡ് ഷോക്ക് സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി, അഡ്വ.യു സൈനുദ്ദീൻ, ഗഫൂർ പി ലില്ലീസ്, പി മുഹമ്മദാലി, എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments