Flash News

6/recent/ticker-posts

വി. പി. ഷൗക്കത്ത് അലിക്കു യാത്രയയപ്പ് നൽകി

Views
കുന്നമംഗലത്തേക്കു സ്ഥലം മാറി പോകുന്ന വേങ്ങര ഡൗൺ ടൗൺ ജുമാമസ്ജിദ്  ഖത്തീബും സംസ്ഥാന ഉലമാ കൗൺസിൽ അംഗവും വാഗ്മിയുമായ വി. പി. ഷൗക്കത്ത് അലിക്കു വേങ്ങര ഡൗൺ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി യാത്രയയപ്പ് നൽകി. യോഗത്തിൽ പ്രസിഡണ്ട്‌ കെ. മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സൈത് മാസ്റ്റർ, കുട്ടി മോൻ, മീരാൻ പി. പി, അഡ്വ. ആരിഫ്, ബഷീർ ടി. വി, ഡോ. നബീൽ, കുഞാലി മാസ്റ്റർ പി. പി, അലവി എം. പി, സിദ്ദീഖ് എ. കെ,  എന്നിവർ സംസാരിച്ചു. യാത്രയാകുന്ന വി. പി. ഷൗക്കത്ത് അലിക്ക് മുഹമ്മദ് അലി മാസ്റ്റർ ഉപഹാരവും ഡോ. എ. സൈദലവി മൊമെന്റോയും കൈ മാറി.
വി. പി. ഷൗക്കത്ത് അലി യാത്രയായപ്പിന് സമുചിതമായി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു.
ബഷീർ പുല്ലമ്പലവൻ സ്വാഗതവും  അബുബക്കർ മേക്കമണ്ണിൽ നന്ദിയും പറഞ്ഞു.
ഡോ.കെ.ഗദ്ധാഫി, എം. പി. അബ്ദുൽ അസീസ്, ഹംസ എം.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Post a Comment

0 Comments