Flash News

6/recent/ticker-posts

കമൽനാഥിന് പിന്നാലെ മനീഷ് തിവാരിയും സിദ്ദുവും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്

Views

ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും
മുതിർന്ന നേതാവുമായ കമൽനാഥിന് പിന്നാലെ മറ്റൊരു മുതിർന്ന നേതാവ് മനീഷ് തിവാരിയും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുകയാണെന്ന് അഭ്യൂഹം. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആർപിഎൻ സിങ്, മനീഷ് തിവാരിയുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. മുൻ കേന്ദ്രമന്ത്രിയും പഞ്ചാബിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് മനീഷ് തിവാരി. ഇതോടൊപ്പം മുൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദുവും കോൺഗ്രസ് വിട്ട് കാവി പാളയത്തിലേക്ക് പോകുന്നുവെന്നും റിപ്പോർട്ടുണ്ട്.
ലുധിയാനയിൽ നിന്നും ലോകക്സഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകാമെന്നാണ് ബിജെപി ഓഫർ മുന്നോട്ടു വെച്ചിട്ടുള്ളത്. ലുധിയാനയിൽ വിജയിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് എത്തിക്കാമെന്നും ബിജെപി വാഗ്ദാനം നൽകിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ യുപുഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന തിവാരി ഗാന്ധികുടുംബത്തിനെതിരെ കോൺഗ്രസിനുള്ളിൽ രംഗത്തുവന്ന ജി23 സംഘത്തിൽപ്പെട്ട നേതാവാണ്. ജി23ലെ കപിൽസിബലും ഗുലാംനബി ആസാദും അടക്കമുള്ളവർ നേരത്തെ പാർട്ടി വിട്ടിരുന്നു.

അതേസമയം ബിജെപിയിലേക്ക് പോകുമെന്ന വാർത്ത മനീഷ് തിവാരിയുടെ ഓഫീസ് നിഷേധിച്ചു. കോൺഗ്രസ് വിടുന്നത് സംബന്ധിച്ച് ആരുമായും ചർച്ച ചെയ്തിട്ടില്ലെന്നും, അടിസ്ഥാന രഹിതമായ അഭ്യൂഹമാണ് പ്രചരിക്കുന്നതെന്നും മനീഷ് തിവാരിയുടെ ഓഫീസ് വ്യക്തമാക്കി.

പഞ്ചാബ് പിസിസി മുൻ പ്രസിഡന്റായ നവജ്യോത് സിങ് സിദ്ദു, കോൺഗ്രസ് നേതൃത്വവുമായി സിധു കുറക്കാലമായി ഇടഞ്ഞു നിൽക്കുകയാണ്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.



Post a Comment

0 Comments