Flash News

6/recent/ticker-posts

സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്നേഹഭവനം കൈമാറി

Views

കൊടിഞ്ഞി : സിപിഎം നന്നമ്പ്ര ലോക്കൽകമ്മിറ്റി നിർമിച്ച സ്നേഹ ഭവനത്തിന്റെ 

താക്കോൽദാനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. കുടുംബാംഗങ്ങൾ താക്കോൽ ഏറ്റുവാങ്ങി.
    
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ, ഏരിയ സെക്രട്ടറി സമദ് താനാളൂർ, ലോക്കൽ സെക്രട്ടറി കെ ഗോപാലൻ , ശാഹുൽ ഹമീദ്,പി കെ.മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
   
കൊടിഞ്ഞി തിരുത്തി സ്വദേശിക്കാണ് സ്നേഹഭവനം നിർമിച്ച് നൽകിയത്. സുരക്ഷിത ഭവനം ഒരുക്കണമെന്ന ആഗ്രഹത്തെ തുടർന്ന് നന്നമ്പ്ര പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരുന്നു. എന്നാൽ പരിഗണന ലഭിക്കാതെ കാത്തിരിപ്പ് നീണ്ടു. 
    
തുടർന്നാണ് സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റി വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചത്. പ്രദേശത്തെ പാർടി പ്രവർത്തകർ കൈമെയ് മറന്ന് ഒരുമിച്ചതോടെ യുവാവിന്റെ സ്വപ്നം യാഥാർത്ഥ്യമായി.


Post a Comment

0 Comments