Flash News

6/recent/ticker-posts

മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണുമരിച്ചു

Views


മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണുമരിച്ചു. നേമം പുന്നമംഗലം ഭാസ്‌കരാലയത്തില്‍ രാധാകൃഷ്ണന്റെയും ജയകുമാരിയുടെയും മകന്‍ രാഹുല്‍ കൃഷ്ണ(ചന്തു-26)യാണ് മരിച്ചത്.(man dies after fell in well while talking in mobile phone)

ചൊവ്വാഴ്ച രാത്രി എട്ടോടെ രാഹുല്‍ കൃഷ്ണ കൂട്ടുകാരുമായി കാലടിയില്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെ മൊബൈലിലേക്ക് കോള്‍ വരികയും രാഹുല്‍ ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയുമായിരുന്നു. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: രഞ്ജി കൃഷ്ണ.



Post a Comment

0 Comments