Flash News

6/recent/ticker-posts

ഇന്ത്യയിലെ മികച്ച പത്ത് സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ ഇടം നേടി എംഇഎസ് മെഡിക്കല്‍ കോളജ്

Views
പെരിന്തല്‍മണ്ണ: ഇന്ത്യയിലെ മികച്ച പത്ത് സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ഇടം നേടി.നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ (എന്‍എംസി) കണക്കുകള്‍ പ്രകാരം നീറ്റ് പ്രവേശന പരീക്ഷയില്‍ ഉന്നത റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികള്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്ന രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പട്ടികയിലാണ് എംഇഎസ് മെഡിക്കല്‍ കോളജിന്‍റെസ്ഥാനം.

ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന എംഇഎസ് മെഡിക്കല്‍ കോളജ് ഇത്തവണ കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ഒന്നാം വര്‍ഷ എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയിരുന്നതായി അധികൃതര്‍ അറിയിച്ചു.
2020ന് ശേഷം സീറ്റുകള്‍ 100 ല്‍ നിന്ന് 150 ആയി ഉയര്‍ത്തി. ഈ വിജയത്തിനു പിന്നില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ആത്മാര്‍ഥ പരിശ്രമവും മികച്ച പൊതുജന പിന്തുണയുമാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നു ഡയറക്ടര്‍ ഡോ.പി.എ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.


Post a Comment

0 Comments