Flash News

6/recent/ticker-posts

മുള്ളന്‍പന്നി ജീപ്പിടിച്ചു ചത്തു, പിന്നാലെ ഇറച്ചിയാക്കി കറിവച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

Views


കൊല്ലത്ത് മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊന്ന ശേഷം ഇറച്ചിയാക്കി കറിവച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. വാളകം അമ്പലക്കര സ്വദേശി ബാജിയാണ് പിടിയിലായത്. അഞ്ചലില്‍ കഴിഞ്ഞദിവസമാണ് സംഭവം. അഞ്ചല്‍ ചന്തയില്‍ വെറ്റില വില്‍ക്കാനായി എത്തിയതായിരുന്നു ഡോക്ടര്‍ ബാജി.

വഴിയില്‍ വാളകത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് പാതയോരത്ത് കണ്ട മുള്ളന്‍പന്നിയെ ജീപ്പ് ഉപയോഗിച്ച് ഇടിച്ചു കൊന്നു എന്നാണ് കേസ്. മുള്ളന്‍പന്നിയെ ഇതേ വാഹനത്തില്‍ കടത്തികൊണ്ടുപോയി ഇറച്ചിയാക്കി എന്നും കണ്ടെത്തി. സംഭവം കണ്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം വനംവകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കേസെടുത്തു. ബാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍പന്നിയുടെ ഇറച്ചി പാത്രത്തിലാക്കിയത് കണ്ടെത്തി. പിന്നാലെ അറസ്റ്റ് ചെയ്തു. ഇറച്ചിയക്കാന്‍ ഉപയോഗിച്ച വെട്ടുകത്തിയും, പാത്രവും കണ്ടെത്തി. മുള്ളന്‍പന്നിയെ കടത്തിയ ബോലേറോ ജീപ്പും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. തെളിവെടുപ്പുകള്‍ക്ക് ശേഷം പ്രതിയെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു



Post a Comment

0 Comments