Flash News

6/recent/ticker-posts

മൂന്നാം സീറ്റ്; വിട്ടുവീഴ്ചയില്ലെന്ന് ലീഗ്, ആവശ്യത്തിലുറച്ച് നിൽക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

Views
കോഴിക്കോട് :ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗ് അടിയന്തര യോഗം ചേർന്നു. ലീഗ് നേതൃ സമിതിയാണ് പാണക്കാട് യോഗം ചേർന്നത്. മൂന്നാം സീറ്റിൽ നിലപാട് കടുപ്പിക്കാനാണ് ലീഗ് തീരുമാനം. കോൺഗ്രസുമായി ചർച്ച തുടരും. ഇത്തവണ വിട്ട് വീഴ്ച ചെയ്യേണ്ടതില്ലെന്നാണ് യോഗ തീരുമാനം. മൂന്നാം സീറ്റ് വിഷയത്തിൽ ഉറച്ച് നിൽക്കണമെന്ന് യോഗത്തിൽ എല്ലാ നേതാക്കളും ആവശ്യപ്പെട്ടു.

മൂന്നാം സീറ്റ് ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. യോഗത്തിൽ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയെന്നും മൂന്നാം സീറ്റ് വിഷയത്തിൽ അന്തിമ തീരുമാനം യു ഡി എഫ് യോഗത്തിലുണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Post a Comment

0 Comments