Flash News

6/recent/ticker-posts

സംസ്ഥാന ബജറ്റിലേക്ക് തിരൂരങ്ങാടിയില്‍ നിന്നും നിരവധി പദ്ധതികള്‍ സമര്‍പ്പിച്ചു

Views

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ പ്രൊപ്പോസലുകള്‍ 2024-2025 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി സമര്‍പ്പിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പദ്ധതികളുടെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, ധനകാര്യ വകുപ്പ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കും പ്രവര്‍ത്തികളുടെ ഡി.പി.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രൊപ്പോസലുകള്‍ക്ക് അംഗീകാരം നല്‍കി ബജറ്റില്‍ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.പി.എ മജീദ് പറഞ്ഞു. 
തെന്നല പൂക്കിപറമ്പ് അറക്കല്‍ ഒഴൂര്‍ റോഡ്- 3 കോടി, തിരൂരങ്ങാടി നീര്‍ത്തട സംരക്ഷണം- 50 കോടി, നന്നമ്പ്ര മോര്യാകാപ്പ് പദ്ധതി-8 കോടി, പരപ്പനങ്ങാടി കടല്‍ഭിത്തി നിര്‍മ്മാണം-5 കോടി, പരപ്പനങ്ങാടി എല്‍.ബി.എസ് ഇന്റര്‍ ഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി-60 കോടി, പരപ്പനങ്ങാടി പ്ലാനറ്റോറിയം & സയന്‍സ് പാര്‍ക്ക്- 60 കോടി, മൂഴിക്കല്‍ റഗുലേറ്റര്‍ നിര്‍മ്മാണം-25 കോടി, ചോര്‍പ്പെട്ടി-വട്ടച്ചിറ തിരുത്തി കനാല്‍ നിര്‍മ്മാണം-3 കോടി, മിനി സിവില്‍ സ്റ്റേഷന്‍ പുതിയ കെട്ടിട നിര്‍മ്മാണം- 10 കോടി, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് മെഷീന്‍ വര്‍ധിപ്പിക്കല്‍-3 കോടി, മനക്കുളം നവീകരണം-2 കോടി, കീരനെല്ലൂര്‍ ടൂറിസം പദ്ധതി-7 കോടി, കാളംതിരുത്തി പാലം നിര്‍മ്മാണം-15 കോടി, ചെമ്മലപ്പാറ പൂരപ്പുഴ പാലം -25 കോടി, പുതുപറമ്പ് കോട്ടക്കല്‍ വനിത പോളി.ടെക്നിക്ക് കോളേജില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കല്‍- 3 കോടി, ചെറമംഗലം തണ്ടാംപാടം കുളം നവീകരണം- 3 കോടി, തിരൂരങ്ങാടി റസ്റ്റ് ഹൗസ് നവീകരണം-10 കോടി, ചെമ്മാട് പൊലീസ് ഹബ്ബ് നിര്‍മ്മാണം- 100 കോടി, ജി.യു.പി സ്‌കൂള്‍ ക്ലാരി, ജി.എം.യു.പി സ്‌കൂള്‍ കൊടിഞ്ഞി, ജി.എല്‍.പി സ്‌കൂള്‍ ക്ലാരി വെസ്റ്റ്, ജി.എം.യു.പി സ്‌കൂള്‍ കുറ്റിപ്പാല, ജി.എം.യു.പി സ്‌കൂള്‍ വെന്നിയൂര്‍, ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി എന്നീ സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണം, കീരനല്ലൂര്‍ ന്യൂക്കട്ട് വാട്ടര്‍ സ്റ്റോറേജ് പദ്ധതിയും ന്യൂക്കട്ട് റെഗുലേറ്റര്‍ നവീകരണവും- 100 കോടി, കുണ്ടൂര്‍ തോട് നവീകരണം- 15 കോടി, കോഴിച്ചെന എം.എസ്.പി ഗ്രൗണ്ട് നവീകരണം- 5 കോടി, വാളക്കുളം പെരുമ്പുഴ ടൂറിസം പദ്ധതി- 2 കോടി, പരപ്പനങ്ങാടി തീരദേശ ടൂറിസം പദ്ധതി, തിരൂരങ്ങാടി വെഞ്ചാലി ടൂറിസം പദ്ധതി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി സി.ടി സ്‌കാന്‍, ബ്ലഡ് ബാങ്ക്, ട്രോമകെയര്‍ എന്നിവ ഉള്‍പ്പെടുത്തി ലാബ് നവീകരണം- 10 കോടി, ഓള്‍ഡ് കട്ട്, മുക്കം, വട്ടച്ചിറ, വെഞ്ചാലി തോട് നവീകരണവും വി.സി.ബി നിര്‍മ്മാണവും-6 കോടി, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തല്‍, പരപ്പനങ്ങാടി നെടുവ സി.എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തല്‍, പരപ്പനങ്ങാടി ഫിഷറീസ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കല്‍, ചെമ്മാട് മിനി ബൈപ്പാസ് നിര്‍മ്മാണം-50 കോടി, തെനന്‌ല, പെരുമണ്ണ ക്ലാരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണം, എടരിക്കോട് ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ ഫ്‌ളൈഒവര്‍ നിര്‍മ്മാണം-25 കോടി, ഒട്ടുമ്മല്‍, പൂരപ്പുഴ, ചിറമംഗലം, കൊടക്കല്ല്, കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍, കുപ്പിവളവ് എന്നിവിടങ്ങളില്‍ ഡ്രൈനേജ് നിര്‍മ്മാണം- 50 കോടി രൂപ, കോഴിച്ചെനയില്‍ ഇന്റര്‍ നാഷ്ണല്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് സ്ഥാപിക്കല്‍ എന്നിങ്ങനെയുള്ള പ്രപ്പോസലുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 
കഴിഞ്ഞ തവണ അനുവദിച്ച പദ്ധതികളില്‍ ഒന്ന് പോലും ഇത് വരെ നടപ്പിലാക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും നിരവധി തവണ മന്ത്രിയുള്‍പ്പെടെയുള്ളവരെ നിരന്തരം കാര്യം ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും മജീദ് പറഞ്ഞു.
അഷ്റഫ് കളത്തിങ്ങൽ പാറ..


Post a Comment

0 Comments