Flash News

6/recent/ticker-posts

അലിവ് എബിലിറ്റി പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി

Views

വേങ്ങര : നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ചേറ്റിപ്പുറം ആസ്ഥാനമായി സാമൂഹ്യക്ഷേമ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന
ശിഹാബ് തങ്ങൾ അലിവ് ഫൗണ്ടേഷൻ ഫോർ കൾച്ചറൽ ആൻഡ് ഹുമാനിറ്റി ഭിന്നശേഷിക്കാർ ശരീരം തളർന്നവർ ഓട്ടിസം ബാധിച്ചവർ എന്നിവരുടെ ക്ഷേമത്തിനും അവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനുമായി സ്ഥാപിതമായ ശിഹാബ് തങ്ങൾ അലിവ് ഫൗണ്ടേഷനാണ് പത്തു മൂച്ചി സുബൈദ പാർക്കിൽ വെച്ച് ഡിജിറ്റൽ ഡിസൈനിംഗ് കോഴ്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച പഠിതാക്കളെ സർട്ടിഫിക്കറ്റുകളും മെമെൻോയും നൽകി ആദരിച്ചത്.
ഈ സ്ഥാപനത്തിൽ ഭിന്ന ശേഷിക്കാരായ മുപ്പത്തഞ്ചോളം പേർ ഡിജിറ്റൽ ഡിസൈനിങ്ങ് കോഴ്സിൽ പഠിതാക്കളായി എത്തിയിരുന്നു. ഇതിൽ ഇരുപതോളം പോർ കോഴ്സിൽ മികച്ച റാങ്ക് നേടി.
ഇവർക്കുള്ള സർട്ടിഫിക്കറ്റുകളും മെമെൻ്റോയും എ പി അബ്ദു സമദ് സമദാനിയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും കൂടിച്ചേർന്ന് ജേതാക്കൾക്ക് കൈമാറി.
ചടങ്ങിൽ സ്ഥാപനത്തിൻ്റെ ഉയർച്ചയിൽ സേവന രംഗത്ത് സജീവമായി പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു.
യോഗം അബ്ദ സമത് സമദാനി എം.പി ഉൽഘാടനം ചെയ്തു
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
അബ്ദുൽ ഹമീദ്, എം എൽ എ.
ടി പി എം ബഷീർ. ഏ.പി ഉണ്ണികൃഷ്ണൻ ' പുളിക്കൽ അബൂബക്കർ. മാസ്റ്റർ.
ഹസീന ഫസൽ, ഡോ: എം എ കബീർ, ഫൈസൽ കോട്ടക്കൽ. ഹാരിസ് മാളിയേക്കൽ, പി കെ അസ്ലു, ഹിദായത്തുള്ള തുടങ്ങിയവർ സംസാരിച്ചു.
ടി. അബ്ദുൽ ഹഖ് അലിവിൻ്റെ പുതിയ പദ്ധതി പ്രക്യാപനം നടത്തി.
ശരീഫ് കുറ്റൂർ സ്വാഗതവും പി.കെ അബ്ദൾ റഷീദ് നന്ദിയും പറഞ്ഞു.
ശേഷം വേദിയിൽ ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി


Post a Comment

0 Comments