Flash News

6/recent/ticker-posts

കുടിവെള്ള പദ്ധതിക്ക് ഊന്നൽ നൽകി പരപ്പനങ്ങാടി നഗരസഭ ബജറ്റ്

Views

പരപ്പനങ്ങാടി : കുടിവെള്ള പദ്ധതിക്കും പി.എം.എ.വൈ – ലൈഫ് പദ്ധതിക്കും ഊന്നൽ നൽകുന്ന പരപ്പനങ്ങാടി നഗരസഭ ബജറ്റ് ഉപാധ്യക്ഷ കെ ഷഹർബാനു അവതരിപ്പിച്ചു.

നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്  97,79,86,194/- രൂപ വരവും 93,51,30,600/- രൂപ ചിലവും 4,28,55,594/- രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. അമൃത് പദ്ധതിയിൽ കുടിവെള്ളത്തിനായി 37 കോടിയാണ് വകയിരുത്തിയത്. പി.എം.എ.വൈ – ലൈഫ് പദ്ധതിക്ക് അഞ്ചുകോടി 65 ലക്ഷം രൂപയും പരപ്പനങ്ങാടി നഹാസാഹിബ് സ്റ്റേഡിയം നവീകരണത്തിന് അഞ്ചുകോടിയും വകയിരുത്തിയിട്ടുണ്ട്.

കൃഷിക്ക് ഒരുകോടി 35 ലക്ഷം, മാലിന്യ സംസ്കരണത്തിനും ദ്രവ മാലിന്യ പരിപാലനം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് രണ്ടുകോടി 63 ലക്ഷംരൂപയും വകയിരുത്തി. പശ്ചാത്തല മേഖലക്ക് 71,20,000, റോഡ്, നടപ്പാത എന്നിവയുടെ നിർമ്മാണത്തിനും മൈന്റനെൻസിനും രണ്ടുകോടി 90 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്. നഗരസഭാധ്യക്ഷൻ എ ഉസ്മാൻ അധ്യക്ഷത വഹിച്ചു.



Post a Comment

0 Comments