Flash News

6/recent/ticker-posts

ഫുട്ബോൾ ടീമിനുള്ള ജേഴ്സി പ്രകാശനം ചെയ്തു

Views

പെരുമണ്ണ : എ എം എൽ പി സ്കൂൾ പെരുമണ്ണയുടെ ഫുട്ബോൾ ടീമിനുള്ള ജേഴ്സിയുടെ പ്രകാശനം ഫുട്ബോൾ താരം സിറാജ്ജുദ്ധീൻ ചെമ്മിളി നിർവ്വഹിച്ചു.
    
കുട്ടികളുടെ പഠന രംഗത്തും കലാ കായിക രംഗത്തും തന്റെതായ മുദ്ര പതിപ്പിച്ചു മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന പെരുമണ്ണ സ്കൂൾ എന്നും മാതൃകപരമാണെന്ന് അദ്ദേഹം പ്രകാശനം നിർവ്വഹിച്ചു കൊണ്ട് പറഞ്ഞു. 
 ചടങ്ങിന് സ്കൂൾ ഹെഡ് മിസ്ട്രെസ് ഉഷ കുമാരി അമ്മ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാസിൽ മുണ്ടശ്ശേരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ടി ടി റാഫി മാസ്റ്റർ, ശാക്കിർ മാഷ്, കുമാരൻ മാഷ്, മുസ്തഫ,സൈതലവി,നൗഷാദ്, റമീസ്, സുഫിയാൻ, കദീജ.സി,ബുഷ്റ, സുബൈദ,ജയശ്രീ കെഎസ്,ബിന്ദു കുര്യക്കോസ്, താഹിറ, നീതു, ജസീല,സമീന തുടങ്ങിയർ പങ്കെടുത്തു സംസാരിച്ചു.


Post a Comment

0 Comments