Flash News

6/recent/ticker-posts

ഐഎസ്എൽ ടൂർണമെന്റ്: വിജയ വഴിയില്‍ തിരിച്ചെത്താന്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ; കൊച്ചി മെട്രോ അധിക സർവീസ് നടത്തും, നിരക്കിളവ്

Views

കൊച്ചി-കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ആലുവ ഭാഗത്തേക്കും എസ്എൻ ജങ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ രാത്രി 11.30നായിരിക്കും. രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ടാകും. മടക്ക ടിക്കറ്റ് മുൻകൂട്ടി വാങ്ങാനുള്ള സൗകര്യം ഒരുക്കുമെന്ന്കൊച്ചി മെട്രോ അറിയിച്ചു. അതിനിടെ ഐഎസ്എൽ മത്സരം കണക്കിലെടുത്ത് കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ചാത്യാത്ത് റോഡിലും പറവൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ ആലുവ, കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ മേഖലകളിൽ നിന്നും വരുന്നവർ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലും പാർക്ക് ചെയ്യണം.

വൈകീട്ട് അഞ്ചിന് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനെല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് വഴി പോകണം. വൈകീട്ട് അഞ്ചിന് ശേഷം ചേരാനെല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷൻ, എസ്എ റോഡ് വഴി പോകണമെന്ന് പോലീസ് അറിയിച്ചു.



Post a Comment

0 Comments