Flash News

6/recent/ticker-posts

പുൽപ്പള്ളി ആശ്രമ കൊല്ലിയിൽ കടുവ പശുകിടാവിനെ കൊന്നു

Views

പുൽപള്ളി:വയനാട്ടിൽ വന്യ മൃഗ ഭീഷണി തുടരുന്നു.ആശ്രമക്കൊല്ലി ഐക്കരകുടിയിൽ എൽദോസിൻ്റെ തൊഴുത്തിൽ കെട്ടിയ പശുകിടാവിനെ കടുവ പിടികൂടി. പശുവിൻ്റെ ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും കടുവ ഇവിടെ നിന്നും ഓടിമറഞ്ഞു. ചാണക കുഴിയിൽ കടുവയും പശുകിടാവും വീഴുകയായിരുന്നു.. ഇവിടെ നിന്നാണ് കടുവ സമീപത്തെ തോട്ടത്തിലേക്ക് കയറി പോയത്. കടുവയെ വീട്ടുകാർ കണ്ടു കാൽപാടുകളും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സമീപ പ്രദേശമായ 56 ൽ നിന്ന് കഴിഞ്ഞ ദിവസം മൂരി കിടാവിനെ കടുവ പിടികൂടി കൊന്നു തിന്നിരുന്നു.ജനവാസ കേന്ദ്രങ്ങളിൽ തുടർച്ചയായി കടുവ ഇറങ്ങുന്നത് ജനങ്ങൾ ഭീതിയിലാണ്.
   


Post a Comment

0 Comments