Flash News

6/recent/ticker-posts

മാനദണ്ഡങ്ങൾ ലംഘനം; പേടിഎം ഉപഭോക്താക്കളോട് ഉടൻ മറ്റ് ആപ്പുകളിലേക്ക് മാറാൻ നിർദ്ദേശം

Views

ന്യൂദൽഹി- മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് പേ.ടി.എം പേയ്മെന്റ് സേവനങ്ങൾ ഫെബ്രുവരി 29 മുതൽ നിർത്തിവെക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഉത്തരവിട്ടതിന് പിന്നാലെ പേ.ടി.എമ്മിൽനിന്ന് മറ്റ് പേയ്മെന്റ് ആപ്പുകളിലേക്ക് മാറാൻ വ്യാപാരികളോട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) ആവശ്യപ്പെട്ടു.

റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്ന ഇതര പേയ്മെന്റ് ആപ്പുകൾ കണ്ടെത്താൻ വ്യാപാരികളോട് സി.എ.ഐ.ടി ആവശ്യപ്പെട്ടു. പേ.ടി.എമ്മിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഈ പ്ലാറ്റ്‌ഫോം നൽകുന്ന സാമ്പത്തിക സേവനങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ ഉയർത്തിയതായി സി.എ.ഐ.ടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാളും പ്രസ്താവനയിൽ വ്യക്തമാക്കി. 
ഇടപാടുകൾ തടസ്സമില്ലാതെ നടക്കാൻ മറ്റ് പേയ്മെന്റ് ആപ്പുകളിലേക്ക് മാറാനോ നേരിട്ടുള്ള യു.പി.ഐ ഇടപാടുകൾ തെരഞ്ഞെടുക്കാനോ വ്യാപാരികൾ ശ്രദ്ധിക്കണം. ഓരോ ബാങ്കുകൾക്കും അവരുടെ പെയ്‌മെന്റ് ആപ്പുകളുണ്ടെന്നും അവർ പറഞ്ഞു. 'സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, വ്യാപാരികളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് തങ്ങളുടെ ഉപദേശമെന്ന് സി.ഐ.ഇ.ടി അറിയിച്ചു. 

കൃത്യമായ ഐഡന്റിഫിക്കേഷൻ ഇല്ലാതെ നൂറു കണക്കിന് അക്കൗണ്ടുകൾ സൃഷ്ടിച്ചതാണ് പേ.ടിഎമ്മിന് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചത്. 1,000-ലധികം ഉപയോക്താക്കൾ ഒരേ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) പേ. ടി.എം അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പേ.ടി.എം നൽകിയ വിശദീകരണം തെറ്റാണെന്ന് തെളിയുകയും ചെയ്തു. തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്താൻ ഇടയാക്കിയത്. 

ചില അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കാമെന്നും റിസർവ് ബാങ്കിന് സംശയമുണ്ട്. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) റിസർവ് ബാങ്ക്  അറിയിച്ചു. തങ്ങളുടെ കണ്ടെത്തലുകൾ ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും അയച്ചു.

സേവിംഗ്സ് അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, എൻ.സി.എം.സി (നാഷണൽ കോമൺ മൊബിലിറ്റി കാർഡ്) അക്കൗണ്ടുകളിലെ ഉപയോക്തൃ നിക്ഷേപങ്ങളെ റിസർവ് ബാങ്കിന്റെ നടപടികൾ ഉടൻ ബാധിക്കില്ലെങ്കിലും, ഫെബ്രുവരി 29 മുതൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി മൂന്നാം കക്ഷി ബാങ്കുകളെ ആശ്രയിക്കേണ്ടിവരും.
ആർ.ബി.ഐയുടെ അറിയിപ്പിനെത്തുടർന്ന്, പേ.ടി.എം സ്റ്റോക്ക് കുത്തനെ ഇടിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ 36 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിമൂല്യത്തിൽനിന്ന് രണ്ടു ബില്യൺ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.




Post a Comment

0 Comments