Flash News

6/recent/ticker-posts

മമ്പുറം ഹസൻ ജിഫ്രി തങ്ങളുടെ ആണ്ടുനേർച്ചക്ക് ഇന്ന് തുടക്കം

Views

തിരൂരങ്ങാടി : മമ്പുറം സയ്യി ദ് അലവി തങ്ങളുടെ അമ്മാവനും ഭാര്യാപിതാവും മമ്പുറം മഖാമിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന സയ്യിദ് ഹസൻ ജിഫ്രി തങ്ങളുടെ ആണ്ടുനേർച്ചക്ക് ഇന്ന് തുടക്കമാകും. അസർ നിസ്കാരാനന്തരം ഇ.കെ ഹസൻ കുട്ടി ബാഖവിയുടെ നേതൃ ത്വത്തിൽ മമ്പുറം മഖാമിൽ നടക്കുന്ന കൂട്ടസിയാറത്തിന് ശേഷം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങൾ കൊടികയ റ്റം നടത്തും.

സയ്യിദ് കോയക്കുട്ടി തങ്ങൾ മമ്പുറം പ്രാർഥന നിർവഹിക്കും. 28ന് ഇശാഅ് നി സ്കാരാനന്തരം മഖാം മജ്ലിസിൽ മൗലിദ് സദസ് നടക്കും. 29ന് അസറിന് ശേഷം ഇസ്ഹാഖ് ബാഖവിയുടെ നേതൃത്വത്തിൽ നടക്കുന്ന മൗലിദ് ദുആ സദസോടെ നേർച്ചക്ക് സമാപനമാകും.


Post a Comment

0 Comments