Flash News

6/recent/ticker-posts

സീനത്ത് ഗ്രൂപ്പ് ചെയർമാൻമനരിക്കൽ റസാഖ് ഹാജി നിര്യാതനായി.

Views
തിരൂരങ്ങാടി: പ്രമുഖ വസ്ത്ര വ്യാപാരിയും തിരൂരങ്ങാടിയിലെ പൗര പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന തിരൂരങ്ങാടി കുണ്ടുചിന സ്വദേശി മനരിക്കൽ അബ്ദുറസാഖ് ഹാജി (62 ) യുടെ ജനാസ നമസ്കാരം ഇന്ന് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് തിരൂരങ്ങാടി മേലെച്ചിന ജുമാ അത്ത് പള്ളിയിലും ഖബറടക്കം താഴെ ച്ചിന ജുമുഅത്ത് പള്ളി ഖബർസ്ഥാനിലും നടക്കും.
ദീർഘകാലമായി വസ്ത്ര വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന അബ്ദുറസാഖ് ഹാജി  കോട്ടക്കൽ മെട്രോ പ്ലാസ സീനത്ത് സിൽക്സ് ആന്റ് സാരീസ് മാനേജിംഗ് ഡയറക്ടറായിരുന്നു. വസ്ത്ര വ്യാപാരത്തോടൊപ്പം മികച്ച ഒരു കർഷകനുമായിരുന്നു.ജീവകാരുണ്യ രംഗത്ത് നിശബ്ദ സേവകനായിരുന്ന റസാഖ് ഹാജി ഒട്ടേറെ നിരാലംബരുടെ അത്താണിയായിരുന്നു. ദേഹാസ്വസ്ഥത്യ  തുടർന്ന് കോട്ടക്കൽ  സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. തിരൂരങ്ങാടിയിലെ പരേതനായ മനരിക്കൽ മുഹമ്മദ് ഹാജി ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകാനാണ്. ഭാര്യ മണക്കടവൻ സഫിയ. മക്കൾ ഫാത്തിമ ജസിൻ, ആയിഷ, സുമയ്യ, അഫ്നാൻ , റിഫ. മരുമക്കൾ. തസ്‌ലീം കടുങ്ങാത്ത് കുണ്ട് , അർഷദ് തിരൂരങ്ങാടി , ബാദുഷ താമരശ്ശേരി .
സഹോദരങ്ങൾ പരേതനായ അബ്ദുറഹ്മാൻ ഹാജി, സീനത്ത് റഷീദ്, അബ്ദുൽ ഗഫൂർ , ഇബ്രാഹിം സീനത്ത് ടെക്സ്റ്റെയിൽസ് . സഹോദരി സൈനബ.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ



Post a Comment

0 Comments