Flash News

6/recent/ticker-posts

പരിശോധനയ്ക്കിടെ സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്ത പൊലീസുകാരന്റെ കൈവിരല്‍ യുവാവ് കടിച്ചുമുറിച്ചു

Views


ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് പിടിയിലായ യുവാവ് പൊലീസുകാരന്റെ വിരല്‍കടിച്ചുമുറിച്ചു. ബംഗളുരുവിലെ വില്‍സന്‍ ഗാര്‍ഡന്‍ ടെന്‍ത് ക്രോസിനു സമീപമാണ് സംഭവം. സ്‌കൂട്ടറിന്റെ താക്കോല്‍ പൊലീസുകാരന്‍ ഊരിയെടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

ആശുപത്രിയിലേക്ക് പോവുകയാണെന്നു യുവാവ് പറഞ്ഞിട്ടും പൊലീസ് ഇതുകണക്കിലെടുക്കാതെ വാഹനത്തില്‍ നിന്ന് താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് താക്കോല്‍ തിരികെ മേടിക്കുന്നതിനായി യുവാവ് പൊലീസുകാരന്റെ വിരലില്‍ കടിച്ചു. സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയ ഹെഡ് കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ റൈഡറെ പൊലീസ് പിടികൂടി. 28കാരനായ സയ്യിദ് സാഫിയാണ് പിടിയിലായത്.



Post a Comment

0 Comments