Flash News

6/recent/ticker-posts

കേരളത്തിന്റെ സമരത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാനും, പിന്തുണച്ച് മല്ലികാര്‍ജുന ഗാര്‍ഗെ

Views

ന്യൂദൽഹി - കേന്ദ്ര സർക്കാറിനെതിരെ കേരള സർക്കാർ ദൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌മാൻ, ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സമരത്തിന് എതിരായ നിലപാടെടുക്കുമ്പോഴും സമരത്തിന് അനുകൂലമായ പ്രസ്താവനയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഗാർഗെ രംഗത്തെത്തിയിട്ടുണ്ട്. ഡി എം കെ മന്ത്രിയും നേതാക്കളും പിന്തുണയുമായി സമരത്തിലുണ്ട്.

കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള ബി ജെ പി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നം. സർക്കാർ ശ്രമം പരാജയങ്ങൾ മറക്കാനാണ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നുവെന്നും മോദി ഭരണത്തിൽ നേട്ടം ഉണ്ടായത് മുതലാളിമാർക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.


Post a Comment

0 Comments