Flash News

6/recent/ticker-posts

യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു ;മനം നൊന്ത് ഭാര്യ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി

Views
 

ഡൽഹിയിൽ മണിക്കുറൂകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു.  അഭിഷേക് (25) ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്. ഗാസിയാബാദ് സ്വദേശികളായ ഇരുവരും ഡൽഹിയിലെ മൃഗശാല സന്ദർശിക്കാനെത്തിയതായിരുന്നു. മൃഗശാലയിൽ വെച്ച് അഭിഷേകിന് നെഞ്ചുവേദന വരികയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് അഭിഷേകിനെ ആദ്യമെത്തിച്ചത്. തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപ്പോഴേക്കും അഭിഷേക് മരിച്ചിരുന്നു. അഭിഷേകിന്റെ മൃതദേഹം ഇവർ താമസിക്കുന്ന ഫ്‌ളാറ്റായ ആൽകോൺ അപ്പാർട്ട്‌മെന്റിൽ എത്തിച്ചപ്പോഴാണ് അടുത്ത ദാരുണ സംഭവം നടന്നത്.

അഭിഷേകിന്റെ ചേതനയറ്റ മൃതശരീരം കണ്ട അഞ്ജലി ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ മാക്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

0 Comments